പുതിയോട്ടിൽ കടവ് തൂക്കുപാലം നവീകരിക്കും

കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂർ പുതിയോട്ടിൽ കടവ് തൂക്കുപാലം സി പി.എം കൊടിയത്തൂർ ലോക്കൽ കമ്മിറ്റി നവീകരിക്കും. കാലവർഷക്കെടുതിയിൽ കേടുപാട് സംഭവിച്ച തൂക്കുപാലത്തിലൂടെയുള്ള യാത്ര അപകടഭീഷണിമൂലം ദുഷ്കരമായിരിക്കൂകയാണ്. വിദ്യാർഥികളുൾപ്പെടെ നൂറുകണക്കിനാളുകളുടെ ഏക ആശ്രയമായിരുന്നു തൂക്കുപാലം. അതുകൊണ്ട് തന്നെയാണ് ജനങ്ങൾക്ക് ഉപകാരപ്രദമായ പാലം നവീകരിക്കാൻ സി.പി.എം തയാറായത്. പുനരധിവാസ പ്രവർത്തനങ്ങളിൽ ലീഗ് പങ്കാളിത്തം വഹിക്കും കൊടിയത്തൂർ: പ്രളയക്കെടുതിക്കിരയായവരുടെ പുനരധിവാസ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നതിൽ പ്രാദേശിക ഘടകങ്ങൾ മുഖേന മുഖ്യ പങ്കാളിത്തം നിർവഹിക്കാൻ തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി തീരുമാനിച്ചു. മുക്കം സഹകരണ ബാങ്ക് ഹാളിൽ ചേർന്ന പ്രത്യേക യോഗത്തിൽ പ്രസിഡൻറ് സി.കെ. കാസിം അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി വി.കെ. ഹുസൈൻകുട്ടി യോഗം ഉദ്ഘാടനം ചെയ്‌തു. വി.എ. നസീർ, തട്ടൂർ ഇബ്രാഹിം, ഷാഫി വളഞ്ഞപാറ, പി.കെ. അബ്ദുൽ കഹാർ, കെ. കോയ, അബ്ദുൽ ബർറ്, ഗഫൂർ കല്ലുരുട്ടി, ദാവൂദ് മുത്താലം, കെ.എ. അബ്ദുറഹ്മാൻ, കെ.ടി. ഷബീർ, കെ.പി. അബ്ദുറഹ്മാൻ, എൻ.ഐ.എ. ജബ്ബാർ, അബ്ദുൽ റഷീദ് അൽ ഖാസിമി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.