സൗജന്യ ഗ്യാസ് കണക്​ഷൻ വിതരണം നടത്തി

മുക്കം: നിർധനർക്ക് പുകരഹിത ഗ്രാമം പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി സിമ്പിൾ ഇൻഡേൻ ഗ്യാസ് ഏജൻസി സൗജന്യ ഗ്യാസ് വിതരണം ചെയ്തു. താമരശ്ശേരി ഡിവൈ.എസ്.പി ബിജുരാജ്, കല്യാണിക്കുട്ടിക്ക് കണക്ഷൻ നൽകി ഉദ്ഘാടനം ചെയ്തു. കാരശ്ശേരി സർവിസ് സഹകരണ ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. നീലേശ്വരം, താഴക്കോട്, കുമാരനെല്ലൂർ, കക്കാട്, കൊടിയത്തൂർ വില്ലേജുകളിലെ എസ്.സി, എസ്.ടി വിഭാഗങ്ങൾക്കും എ.എ.വൈ കാർഡ് ഉടമകൾക്കും ബി.പി.എൽ കാർഡിൽ ഒ.ബി.സി വിഭാഗത്തിനുമാണ് സൗജന്യ ഗ്യാസ് കണക്ഷൻ നൽകുന്നത്. സൗജന്യ കണക്ഷന് അർഹരല്ലാത്തവർക്കും നിലവിൽ കണക്ഷൻ ഇല്ലാത്തവർക്കും കണക്ഷൻ വാങ്ങാൻ കാരശ്ശേരി സഹകരണ ബാങ്ക് വായ്പ നൽകുമെന്ന് ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ പറഞ്ഞു. എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി വി. കുഞ്ഞാലി, ഡി.സി.സി സെക്രട്ടറി പി.സി. ഹബീബ് തമ്പി, ബാങ്ക് ഡയറക്ടർ കണ്ടൻ പട്ടർചോല, ബാങ്ക് ജനറൽ മാനേജർ എം. ധനീഷ്, ജോയ് കുട്ടി ഗോതമ്പ് റോഡ്, വി. കുഞ്ഞാലി ഹാജി, സിമ്പിൾ ഇൻഡേൻ എം.ഡി എൻ.കെ. ജുംന, ജുനൈദ് കെ. റഹ്മാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.