ലഹരിസംഘത്തി​െൻറ അക്രമം: സർവകക്ഷി യോഗം ഇന്ന് മൂന്നിന്

കൊടുവള്ളി: കൊടുവള്ളി അങ്ങാടിയിലെ കച്ചവടക്കാരനെ കുത്തിപ്പരിക്കേൽപിക്കുകയും കച്ചവട സ്ഥാപനം തകർക്കുകയും ചെയ്ത മയക്കുമരുന്ന് മാഫിയ സംഘത്തെ അറസ്റ്റ്ചെയ്യാനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും ശക്തമായ നടപടി ഉണ്ടാവണമെന്ന് നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ എ.പി. മജീദ് ആവശ്യപ്പെട്ടു. കൊടുവള്ളിയിൽ വർധിച്ചുവരുന്ന മദ്യ-മയക്കുമരുന്ന് വ്യാപാരം തടയുന്നതിനും മറ്റ് കാര്യങ്ങൾ ആലോചിക്കുന്നതിന്നും കൊടുവള്ളിയിലെ രാഷ്ട്രീയ, സാമൂഹിക, ഉദ്യോഗസ്ഥ, മത, സാംസ്കാരിക, സന്നദ്ധ സംഘടന പ്രതിനിധികളുടെ അടിയന്തര യോഗം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് നഗരസഭ ഓഫിസിൽ ചേരും. അനുശോചിച്ചു എളേറ്റിൽ: പരപ്പൻപൊയിൽ നുസ്റത്ത് ഹയർ സെക്കൻഡറി സ്കൂളി​െൻറ പ്രഥമ പ്രിൻസിപ്പലും കത്തറമ്മൽ മഹല്ല് ട്രഷററുമായ പുഴമണ്ണിൽ അബൂബക്കർ കുട്ടിയുടെ നിര്യാണത്തിൽ കത്തറമ്മൽ അങ്ങാടിയിൽ ചേർന്ന സർവകക്ഷി യോഗം അനുശോചിച്ചു. പി.പി.സി. കുട്ടിഹസൻ ഹാജി അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ സി. മോയിൻകുട്ടി, എം.എ. റസാഖ്, എം.എ. ഗഫൂർ, കെ. കുഞ്ഞിരാമൻ, കെ.കെ. ജബ്ബാർ, എം.എസ്. മുഹമ്മദ്, ടി.പി. സൈദൂട്ടി, എം. മുഹമ്മദ്, കെ.പി. ഖാദർ ഹാജി, കരീം കൈപ്പാക്കിൽ, പി.പി. അബൂബക്കർ, എൻ.കെ. സമദ്, പുക്കാട്ട് മുഹമ്മദ്, ടി.കെ. അബു ഹാജി, ടി.പി. മുഹമ്മദ് ഹാജി, പി.ടി. കരീം, കെ. ലോഹി ദാക്ഷൻ, പി.ഡി. സൈദ്, മുജീബ് കൈപ്പാക്കിൽ, ടി.കെ. കോയ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.