ഓണാഘോഷമില്ല: സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്

തിരുവമ്പാടി: വാപ്പാട്ട് നാട്ടുകൂട്ടം ഇക്കുറി ഓണാഘോഷ പരിപാടികൾ ഒഴിവാക്കി. ആഘോഷത്തിനായി സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മലർവാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും മഴതുള്ളി ബാലസഭയും ഓണാഘോഷത്തിന് സ്വരൂപിച്ച തുകയും ദുരിതാശ്വാസ നിധിയിലേക്ക് നൽകി. തുക നാട്ടുകൂട്ടം ഓണാഘോഷ കമ്മിറ്റി രക്ഷാധികാരി ടി.കെ. ശിവൻ, പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിന് കൈമാറി. അനിൽകുമാർ വേങ്ങംപറമ്പിൽ, പി.സി. അഷ്റഫ്, സൈതലവി, രതീഷ്കുമാർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.