ഇരുവഴിഞ്ഞിപ്പുഴയിലെ ജലനിരപ്പ് കുറയുന്നു; മണൽത്തിട്ടകൾ പ്രകടമായി

മുക്കം: ഇരുവഴിഞ്ഞിപ്പുഴയുടെ ജലനിരപ്പ് അസ്വാഭാവികമായി കുറഞ്ഞ് മണൽ മാടുകൾ (തിട്ടകൾ) പ്രകടമായിത്തുടങ്ങി. ഇരുവഴിഞ്ഞിപ്പുഴയിലെ ജലനിരപ്പി​െൻറ മാറ്റങ്ങൾ പലയിടത്തും കണ്ടുതുടങ്ങി. മാളിയേക്കൽ, മുക്കംകടവിന് മുകളിൽ, കാരശ്ശേരി, അഗസ്ത്യൻ മുഴിക്കടവ് തുടങ്ങി നിരവധി പ്രദേശങ്ങളിലാണ് പുഴയുടെ വശങ്ങളിലും മധ്യഭാഗങ്ങളിലും മണൽത്തിട്ടകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരിക്കുന്നത്. സാധാരണ ഒക്ടോബർ, നവംബർ മാസങ്ങളിലാണ് പുഴയിലെ ജലനിരപ്പിൽ വ്യത്യാസം കണ്ടുവരുന്നത്. ഇക്കുറി നേരത്തേതന്നെ മാറ്റം ദൃശ്യമായി. ഉത്ഭവസ്ഥലങ്ങളിലെ മലകളിലും വനത്തിലുമുണ്ടായ കനത്ത ഉരുൾപൊട്ടലിൽ പുതുമണലും ചളിയും പലയിടത്തും അടിഞ്ഞുകൂടിയിട്ടുണ്ട്. മണൽ വാരിയെടുത്ത വൻ കുഴികളിൽ ചളിയും മണലും ഒലിച്ചിറങ്ങി പുഴയുടെ ആഴവും കുറഞ്ഞിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.