നഗരത്തിലെ പ്രളയത്തിന് പ്രധാന കാരണം ഉദ്യോഗസ്ഥരുടെ അലംഭാവം -എം.കെ. മുനീർ

കുറ്റിച്ചിറ: കോഴിക്കോട് നഗരത്തിലെ പ്രളയത്തിന് പ്രധാന കാരണമായത് കല്ലായി പുഴയും കനോലി കനാലും ഇവയുമായി ബന്ധപ്പെട്ടുള്ള ഉദ്യോഗസ്ഥരുടെ അലംഭാവവുമാണെന്ന് ഡോ. എം.കെ. മുനീർ എം.എൽ.എ. തെക്കേപ്പുറം വോയ്സ് സംഘടിപ്പിച്ച ജനകീയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുഴയുടെ അടിയിൽ മരത്തടികൾ തടസ്സമായി നിൽക്കുന്നതിനാൽ അവ നീക്കംചെയ്യാതെ ആഴംകൂട്ടൽ പദ്ധതി നടപ്പാക്കാനാകില്ല. ശക്തമായ ജനകീയ പ്രക്ഷോഭമടക്കമുള്ള പരിപാടികളുമായി മുന്നോട്ടുപോകണം. പരിപാടിയിൽ പി.ടി. ഇമ്പിച്ചിക്കോയ അധ്യക്ഷത വഹിച്ചു. കോർപറേഷൻ കൗൺസിലർമാരായ അഡ്വ. പി.എം. നിയാസ്, സി.പി. ശ്രീകല എന്നിവർ പ്രദേശത്തെ വിവിധ സംഘടന പ്രതിനിധികൾ ഉന്നയിച്ച ആവശ്യങ്ങൾക്ക് മറുപടി നൽകി. തെക്കേപ്പുറം കോഒാഡിനേഷൻ കമ്മിറ്റി സെക്രട്ടറി പി.സി. അബ്ദുൽ ലത്തീഫ് സ്വാഗതവും എം.പി. നൂറുൽ ഹസൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.