ദുരന്തങ്ങൾ തിരിച്ചറിവുണ്ടാക്കണം ^വിസ്ഡം പ്രവാസി സംഗമം

ദുരന്തങ്ങൾ തിരിച്ചറിവുണ്ടാക്കണം -വിസ്ഡം പ്രവാസി സംഗമം കോഴിക്കോട്: ഇടക്കിടെ ഉണ്ടാവുന്ന പ്രകൃതി ദുരന്തങ്ങൾ മനുഷ്യർക്ക് തിരിച്ചറിവുണ്ടാക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് സിറ്റി മേഖല സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രവാസിസംഗമം അഭിപ്രായപ്പെട്ടു. വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി കെ. സജ്ജാദ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് ഇ.വി. അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. സക്കരിയ്യ (കോബാർ), അബ്ദുൽ ഖഫൂർ (ദമാം), ഉമ്മർ (കുവൈത്ത്), ഹഫീൽ (ദുബൈ), ഫർഹാൻ (ജുബൈൽ), സഫ്വാൻ ബറാമി, കെ.വി. മുഹമ്മദ് ഷുഹൈബ്, പി.സി. ജംഷീർ, സി.വി. കാബിൽ എന്നിവർ സംസാരിച്ചു. മേഖല വൈസ് പ്രസി. അബ്ദുസ്സമദ് സ്വാഗതവും സെക്രട്ടറി കെ.വി. അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.