ku

ബോധവത്കരണ ക്ലാസും കിറ്റ് വിതരണവും കക്കോടി: പ്രളയക്കെടുതിയനുഭവിച്ചവർക്ക് ബോധവത്കരണ ക്ലാസും കിറ്റുവിതരണവും നടത്തി. മോരീക്കര ദയ സ​െൻററി​െൻറ ആഭിമുഖ്യത്തിലാണ് കക്കോടി, പൂവത്തൂർ, മോരീക്കര ഭാഗങ്ങളിൽ കെടുതിയനുഭവിച്ചവർക്ക് പരിപാടി സംഘടിപ്പിച്ചത്. ദയാസ​െൻറർ ജനറൽ കൺവീനർ പി. മുജീബ് അധ്യക്ഷത വഹിച്ചു. കക്കോടി പി.എച്ച്.സി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാബുരാജ് സാംക്രമിക രോഗപ്രതിരോധ ബോധവത്കരണ ക്ലാസെടുത്തു. കക്കോടി വില്ലേജ് ഒാഫിസർ എം. സുജിത്ത് കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. 18ാം വാർഡ് മെംബർ സുഷമ കിറ്റ് ഏറ്റുവാങ്ങി. വെള്ളപ്പൊക്ക രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ പൂനുർപുഴ സംരക്ഷണ സമിതി മെംബർമാരായ ഷാജി എടോളിപറമ്പ്, ശിവൻ മാറോളി, പ്രേമരാജൻ കാഞ്ഞിരോളി, രതീഷ് കുനിയിൽ, ടി. ഷമീർ, സുജീഷ് പത്തേങ്ങൽ താഴം എന്നിവരെ ആദരിച്ചു. കക്കോടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മേലാൽ മോഹനൻ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് വി.പി. ബഷീർ സമാപനം നിർവഹിച്ചു. എം. ആലിക്കോയ,പി.കെ. ജമാൽ, ബനിയാളിൽ അബൂബക്കർ, വസന്തൻ മാസ്റ്റർ, ഹനീഫ ഹാജി എന്നിവർ സംബന്ധിച്ചു. വി. സാലിഹ് സ്വാഗതം പറഞ്ഞു. ദുരിതാശ്വാസ ഹെൽപ് ഡസ്കും മെഡിക്കൽ സ​െൻററും ഒരുക്കി. ആവശ്യമായവർക്ക് കൗൺസലിങ്ങും നൽകും. ഗ്യാസ് അടുപ്പും വസ്ത്രങ്ങളും നൽകി വേങ്ങേരി: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കണ്ണാടിക്കൽ വടക്കേവയലിൽ 26 കുടുംബങ്ങൾക്ക് വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ ഗ്യാസ് അടുപ്പ്, പുതപ്പ്, വസ്ത്രങ്ങൾ എന്നിവ വിതരണം ചെയ്തു. വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ് എ.പി. വേലായുധൻ ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറർ എ.എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. സി.പി. ജൗഷർ, അസീസ് കിഴക്കുംമുറി എന്നിവർ സംസാരിച്ചു. എലത്തൂർ മണ്ഡലം പ്രസിഡൻറ് ഷൗക്കത്ത് കക്കോടി സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം യൂസുഫ് മൂഴിക്കൽ നന്ദിയും പറഞ്ഞു. gas മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കണ്ണാടിക്കൽ വടക്കേയൽ നിവാസികൾക്കുള്ള സഹായം വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡൻറ് എ.പി. വേലായുധൻ നിർവഹിക്കുന്നു health ദയ സ​െൻറർ സംഘടിപ്പിച്ച പരിപാടിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാബുരാജ് ബോധവത്കരണ ക്ലാസെടുക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.