ഉരുൾപൊട്ടൽ ഭീഷണിയുള്ള തോട്ടുമുക്കം മേഖല വിദഗ്ധസംഘം അന്വേഷിക്കണം

കൊടിയത്തൂർ: പഞ്ചായത്തിൽ തോട്ടുമുക്കം മേഖലയിൽ വ്യാപകമായി നടന്ന ഉരുൾപൊട്ടൽ വിദഗ്ധ സംഘം അന്വേഷിക്കണമെന്ന് കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. മേഖലയിൽ 10ൽപരം ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ജില്ല കലക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ, ഫോറസ്റ്റ്, ജിയോളജി, ദുരന്തനിവാരണ അതോറിറ്റി തുടങ്ങിയവയുടെ സംയുക്ത വിദഗ്ധസംഘം അന്വേഷിക്കണമെന്നും പ്രസിഡൻറ് കെ.പി. അബ്ദുറഹിമാൻ, ജനറൽ സെക്രട്ടറി എൻ.കെ. അശ്റഫ് എന്നിവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.