സ‌്ത്രീകളുടെ മുടി മുറിക്കുന്നയാൾ പിടിയിൽ

കോഴിക്കോട‌്: തിരക്കിനിടയിൽ . കണ്ണൂർ തളിപ്പറമ്പ‌് മന്ന കണിയാംകണ്ടി അബ്ദുൽ ഖാദറാണ് (46) കോഴിക്കോട‌് ടൗൺ പൊലീസി​െൻറ പിടിയിലായത‌്. വെള്ളിയാഴ‌്ച വൈകീട്ട‌് അഞ്ചോടെ മിഠായിത്തെരുവിലെ തിരക്കിനിടെ ഭർത്താവിനൊപ്പം പോകുകയായിരുന്ന യുവതിയുടെ മുടി ഇയാൾ മുറിക്കുകയായിരുന്നു. ഭർത്താവി​െൻറ ശ്രദ്ധയിൽ സംഭവം പെട്ടതോടെയാണ‌് ഇയാൾ പിടിയിലായത്. നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടി പൊലീസിനു കൈമാറി. ഇയാളുടെ കൈവശമുള്ള സഞ്ചിയിൽനിന്ന് നാലു യുവതികളുടെ മുടി പൊലീസ‌് കണ്ടെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.