പ്രളയത്തിൽപെട്ട്​ അവശനിലയിലായ പെരുമ്പാമ്പിന്​ അടിയന്തര ചികിത്സ

കോഴിക്കോട്: പ്രളയത്തിലകപ്പെട്ട് അവശനിലയിൽ നഗരത്തിലെത്തിയ പെരുമ്പാമ്പിന് ജില്ല വെറ്ററിനറി കേന്ദ്രത്തിൽ അടിയന്തര ചികിത്സ. കോട്ടൂളി കെ.ടി. ഗോപാലൻ റോഡിൽ അശോക​െൻറ വീട്ടിലെ മതിലിനിടയിൽ കുടുങ്ങിയ ഒമ്പതടി നീളവും നാലു കിലോ തൂക്കവും ഒരു വയസ്സിലേറെ തോന്നിക്കുന്നതുമായ പെരുമ്പാമ്പിനെയാണ് വെറ്ററിനറി സർജൻ ഡോ. കെ.എസ്. സജിയുടെയും ഡോ. ഇ.സി. ലീനയുടെയും നേതൃത്വത്തിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. ദേഹം മുഴുവൻ മുറിവേറ്റ പാമ്പിനെ സ്നേക്സ് ആൻഡ് വൈൽഡ് ആനിമൽ റെസ്ക്യൂ അസോസിയേഷൻ പ്രവർത്തകരാണ് വ്യാഴാഴ്ച ഉച്ചക്ക് 12 ഒാടെ രക്ഷിച്ചത്. ചികിത്സക്ക് ശേഷം ഒരു മണിക്കൂറിനകം ഉന്മേഷവാനായ പാമ്പിനെ തുറന്നുവിടാവുന്ന അവസ്ഥയിലല്ലാത്തതിനാൽ മൂന്നു ദിവസത്തേക്കുള്ള മരുന്നുകളും മറ്റും നൽകി വനം വകുപ്പി​െൻറ താമരശ്ശേരി റേഞ്ച് ഓഫിസറുടെ കീഴിലുള്ള റാപിഡ് െറസ്ക്യൂ ടീമിെന ഏൽപിച്ചു. മൂന്നു ദിവസത്തെ നിരീക്ഷണം കഴിഞ്ഞ് വനത്തിൽ തുറന്നുവിടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.