പൂനൂർ പുഴയോരത്ത് വീണ്ടും മതിലിടിഞ്ഞു

മൂഴിക്കൽ: കരകവിഞ്ഞൊഴുകി നിരവധി കുടുംബങ്ങൾക്ക് നാശം വിതച്ച പൂനൂർ പുഴയുടെ വിവിധ ഭാഗങ്ങളിൽ തീരമിടിയുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. ചെലവൂരിനും മൂഴിക്കലിനും മധ്യേ ആനക്കയം തീരത്തും ഇടിച്ചിൽ ഭീഷണി പ്രദേശവാസികളിൽ ഭീതിയുയർത്തുകയാണ്. എലോട്ട് പറമ്പ ജയൻ, ഗിരീഷ് എന്നിവരുടെ വീടിന് സമീപത്തുകൂടി കടന്നുപോകുന്ന പ്രധാന റോഡാണ് തീരം ഇടിഞ്ഞതിനെ തുടർന്ന് പുഴയിലേക്ക് വീഴാറായിരിക്കുന്നത്. കന്മയിൽ, ആരാമ്പ്രത്ത് തുടങ്ങിയ ഭാഗത്തെ നൂറുകണക്കിനാളുകളും വാഹനങ്ങളും ഉപയോഗിക്കുന്ന ചെലവൂർ ഭാഗത്തേക്കുള്ള റോഡാണിത്. ഇപ്പോൾ ഒരു ഒട്ടോറിക്ഷക്ക് പോലും കടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ്. പ്രശ്നം ഗുരുതരമായതിനാൽ റോഡി​െൻറ ഈ ഭാഗം നാട്ടുകാർ കയർ കെട്ടി തടഞ്ഞുവെച്ചിരിക്കുകയാണ്. മഴപെയ്യുന്നതോടെ തീരം ഇടിയുകയാണ്. ശക്തമായ ഒഴുക്കിൽ പുഴയിടിച്ചിൽ ഏറുകയാണ്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കോർപറേഷൻ കൗൺസിലർ അധികൃതർക്ക് വിവരം കൈമാറിയിട്ടുണ്ട്. ഈഭാഗത്ത് ഉടൻ കരിങ്കൽ ഭിത്തി നിർമിച്ച് അപകടം ഒഴിവാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. വാട്ടർ അതോറിറ്റിയുടെ പുതിയ പൈപ്പ് ഇടാൻ ഇളകി നിന്ന ഈ തീരത്തെ മണ്ണിൽ കുഴിയെടുത്തത് അപകടം വർധിക്കാൻ ഇടയാക്കിയെന്നും സമീപവാസികൾ ആരോപിച്ചു. ഇവിടത്തെ വൈദ്യുതി പോസ്റ്റും ചരിഞ്ഞ നിലയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.