ഗ്യാസ്​ ഏജൻസികൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം

ഗ്യാസ് ഏജൻസികൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം കോഴിക്കോട്: വെള്ളപ്പൊക്ക ദുരിതാശ്വാസ ഭാഗമായി ജില്ലയിലെ മുഴുവൻ ഗ്യാസ് ഏജൻസികളും അവധി ഉൾപ്പെടെ എല്ലാ ദിവസങ്ങളിലും തുറന്നു പ്രവർത്തിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു. ദുരന്തനിവാരണത്തിന് പാചകവാതക വിതരണ തൊഴിലാളികൾ സഹകരിക്കണം. പ്രളയ ദുരിതാശ്വാസ പ്രവർത്തന ഭാഗമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ ഓണാവധി ദിവസങ്ങളിൽ 24 മുതൽ 28 വരെ കോഴിക്കോട് ജില്ലയിലെ ഗ്യാസ് ഏജൻസികൾ മുഖേന ഗ്യാസ് വിതരണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ചുമട്ടുതൊഴിലാളികൾ ഉൾപ്പെടെ ഗ്യാസ് ഏജൻസിയിലെ മുഴുവൻ തൊഴിലാളികളും സഹകരിച്ച് പ്രവർത്തിക്കണമെന്നും എല്ലാ േട്രഡ് യൂനിറ്റുകളുടെയും സഹകരണം ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും ജില്ല ലേബർ ഓഫിസർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.