ക്ഷീരമേഖലയിൽ 1.4 കോടിയുടെ നാശനഷ്​ടം

കോഴിക്കോട്: ജില്ലയിലെ മഴക്കെടുതിയിൽ ക്ഷീരകർഷക മേഖലയിൽ 1.4 കോടിയുടെ നഷ്ടം. കർമ പരിപാടി തയാറാക്കുന്നതിനായി ക്ഷീരസംഘങ്ങളുടെ പ്രസിഡൻറുമാരുടെയും സെക്രട്ടറിമാരുടെയും യോഗത്തിലാണ് ഏകദേശം നഷ്ടം കണക്കാക്കിയത്. നാഷനൽ െഡയറി ഡവലപ്മ​െൻറ് ബോർഡി​െൻറ സഹായത്തോെട ജില്ലക്ക് ലഭിക്കുന്ന 25 ടൺ കാലിത്തീറ്റയും ആന്ധ്രപ്രദേശ് സർക്കാറിൽനിന്ന് ലഭിക്കുന്ന 1800 മെട്രിക് ടൺ സൈലേജും 900 ടൺ സങ്കര കാലിത്തീറ്റയും അടിയന്തരമായി ക്ഷീരസംഘങ്ങൾ മുഖേന വിതരണം ചെയ്തുന്നതിന് ഉപസമിതിയെ ചുമതലപ്പെടുത്തി. ദുരിതബാധിതരുടെ കാലികൾക്കുള്ള കാലിത്തീറ്റ, വൈക്കോൽ, തീറ്റപുൽ, സൈലേജ്, സങ്കര കാലിത്തീറ്റ, കാലിത്തൊഴുത്തിനുള്ള അണുനാശകങ്ങൾ, മരുന്ന് എന്നിവ മുൻഗണന നിശ്ചയിച്ച് കമ്മിറ്റി അക്കൗണ്ട് മുഖേന ലഭിക്കുന്ന സഹായം ഉപയോഗിച്ച് വാങ്ങി നൽകും. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ക്ഷീരവികസന വകുപ്പ്് ഡെപ്യൂട്ടി ഡയറക്ടർ എം. ശോഭന അധ്യക്ഷയായി. ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ, മിൽമ ഉദ്യോഗസ്ഥർ ഭാരവാഹികർ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, കേരള ഫീഡ്സ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.