വീട്ടിലേക്ക്​ മടങ്ങു​ന്നവർക്ക്​ ജില്ല ഭരണകൂടത്തി​െൻറ കരുതൽ

കോഴിക്കോട്: കാലവർഷക്കെടുതിക്കുശേഷം വീടുകളിലേക്ക് മടങ്ങുന്നവർക്ക് വീടുകൾ വൃത്തിയാക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ ജില്ല ഭരണകൂടം സജ്ജം. ശുചീകരണത്തോടൊപ്പം വീടുകളുടെയും ഉപകരണങ്ങളുടെയും അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ നടപടികളാണ് ഒരുക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്ലൈനിലേക്ക് വിളിക്കാം. വീട് വൃത്തിയാക്കൽ, ഇലക്ട്രിക്കൽ അറ്റകുറ്റപ്പണികൾ തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്ക് ജില്ലയിൽ രജിസ്റ്റർ ചെയ്ത സന്നദ്ധ പ്രവർത്തകർ വീട്ടിലെത്തും. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നന്നാക്കുന്നതിന് മലബാർ ക്രിസ്ത്യൻ കോളജ് കേന്ദ്രമായി എൻ.ഐ.ടിയുടെ സഹകരണത്തോടെയാണ് താൽക്കാലിക വർക്ഷോപ് ആരംഭിക്കുന്നത്. പി.ഡബ്ല്യൂ.ഡി ഇലക്ടോണിക്സ് വിഭാഗം വർക്ക്ഷോപ്പിന് നേതൃത്വം നൽകും. റഫ്രിജറേറ്റർ, ടെലിവിഷൻ, ടോർച്ച് തുടങ്ങിയ തകരാറിലായ ഉപകരണങ്ങൾ ഇവിടെ എത്തിച്ചാൽ നന്നാക്കിയെടുക്കാം. ഞായറാഴ്ച വരെ താൽക്കാലിക വർക്ക്ഷോപ്പിൽ സേവനങ്ങൾ ലഭ്യമാകും. വീടുകളുടെ ഇലക്ട്രിക്കൽ തകരാറുകൾ പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗത്തി​െൻറ നേതൃത്വത്തിൽ ഈ രംഗത്തെ ജില്ലയിലെ സംഘടനകളുടെ സഹകരണത്തോടെ പ്രവർത്തനങ്ങൾ തുടങ്ങി. വാഹനത്തിൽ വീടുകളിലെത്തി തകരാറുകൾ പരിഹരിക്കും. ഇതിനായി കെ.എസ്.ഇ.ബിയുടെ സഹായവും ലഭ്യമാക്കും. ആരോഗ്യ സേവനങ്ങൾ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പി​െൻറ നേതൃത്വത്തിൽ സജീവമായി തുടരുകയാണ്. ക്യാമ്പുകളിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നവർക്ക് ആശങ്കകളില്ലാത്ത വിധം വീടുകൾ സജ്ജമാക്കുന്നതടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് ജില്ലാ ഭരണകൂടം തയാറാണെന്നും ഏത് നിമിഷവും എതാവശ്യങ്ങൾക്കും ജില്ല ഭരണകൂടത്തിനെ സമീപിക്കാമെന്നും കലക്ടർ യു.വി. ജോസ് അറിയിച്ചു. ശുചീകരണം, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് അറ്റകുറ്റ പ്പണികൾ, കുടിവെള്ളം വിതരണം എന്നിവ ആവശ്യമുള്ളവർക്ക് കാൾസ​െൻററുമായി ബന്ധപ്പെടാം. സന്നദ്ധപ്രവർത്തനങ്ങൾ നടത്താൻ താൽപര്യപ്പെടുന്നവർക്കും കോൾസ​െൻറർ നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യാം. കാൾ സ​െൻറർ ഫോൺ നമ്പറുകൾ: 0495 237 8810, 237 8820, 237 8860, 237 8870. ഇലക്ട്രോണിക്സ് സംബന്ധമായ ആവശ്യങ്ങൾക്ക് 9446782552 എന്ന നമ്പറിലും ബന്ധപ്പെടാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.