വയനാടൻ മണ്ണ് എന്തുകൊണ്ടാണ് ഇങ്ങനെ ഇടിഞ്ഞുപോവുന്നത്?

കൽപറ്റ: മഴകൾ ഏറെ പെയ്തൊഴിഞ്ഞുപോയ മണ്ണാണ് വയനാട്ടിലേത്. പശിമയാർന്ന ഈ മണ്ണിൽ പച്ചപിടിച്ചുനിൽക്കുന്ന പ്രതീക്ഷകൾ പക്ഷേ, പതിവിലേറെ തകർന്നടിഞ്ഞുവീഴുന്ന തരത്തിലുള്ള മഴയാണ് ഇക്കുറി പെയ്തു നിറഞ്ഞത്. ഇതുവരെ കാണാത്തരീതിയിൽ വയനാടി​െൻറ മുക്കുമൂലകളിൽ ഉരുൾപൊട്ടലും ഉരുൾപൊട്ടലിനു സമാനമായ മണ്ണിടിച്ചിലുമൊക്കെ ഇന്നാട്ടുകാരെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 50 വർഷത്തിനിടയിൽ വയനാട്ടിൽ ഇതുപോലെ മഴ പെയ്തിട്ടില്ല. 80 ദിവസത്തോളം തുടർച്ചയായി 3500 മില്ലി മീറ്ററിനടുത്ത് മഴയാണ് ഈ മണ്ണിൽ പെയ്തിറങ്ങിയത്. കാലവർഷം കനക്കുംമുമ്പ് ഇക്കുറി നല്ലതോതിൽ വേനൽമഴയും വയനാട്ടിൽ ലഭ്യമായിരുന്നു. ആ മഴയിൽ നനഞ്ഞുനിന്ന മണ്ണിലേക്കാണ് ഇടതടവില്ലാതെ മഴ പെയ്തത്. കുറഞ്ഞ സമയത്തിനുള്ളിലെ ഈ കനത്ത മഴ വയനാടൻ മണ്ണിലേക്ക് ആഴ്ന്നിറങ്ങിയതാണ് ഇത്തവണ പതിവില്ലാത്ത വിധം മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും വഴിയൊരുക്കിയതെന്ന് ജില്ല മണ്ണു സംരക്ഷണ ഓഫിസർ പി.യു. ദാസ് പറയുന്നു. വയനാടൻ മണ്ണിൽ റെഡ് എർത്താണ് കൂടുതൽ. കളിമണ്ണി​െൻറ അംശവുമുണ്ട്. ഇതിൽ എക്കൽ മണ്ണി​െൻറയും ചരലി​െൻറയും സാന്നിധ്യം ഏറെയാണ്. ഇത് തമ്മിലുള്ള പിടിത്തം കുറവാണുതാനും. വെള്ളം കൂടുതൽ ചേരുന്ന സമയത്ത് കൂടുതൽ ലോലമായ അംശങ്ങൾ താഴേക്ക് പോകും. അത് പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇവിടെ പലഭാഗങ്ങളിലും അടിയിൽ ശിലാപാളികളാണുള്ളത്. മഴ കൂടുതൽ ശക്തിപ്പെടുന്ന സമയത്ത് ഫിൽറ്ററേഷൻ കൂടുമ്പോൾ ഈ ബെഡ്റോക്കി​െൻറ മണ്ണിനടിയിലെ ഉപരിതലത്തിൽ കൂടിയുള്ള ഒഴുക്ക് കൂടും. അപ്പോൾ മണ്ണും പാറയും തമ്മിലുള്ള ബന്ധം നഷ്ടപ്പെടും. അത് ആരോഹണ സാധ്യതക്ക് വഴിയൊരുക്കും. മണ്ണിൽനിന്ന് വിട്ടുപോരുകയാവും അതി​െൻറ ഫലം. വെള്ളം കൂടിയിട്ട് അത് പുറത്തേക്ക് പമ്പുചെയ്യുന്ന സാഹചര്യമുണ്ടായാൽ അത് ഉരുൾപൊട്ടലാവും. അല്ലെങ്കിൽ മണ്ണിടിച്ചിലായിരിക്കും. ഇക്കുറി വയനാട്ടിൽ ഇത് വ്യാപകമായിട്ടുണ്ടെന്ന് പി.യു. ദാസ് പറയുന്നു. ചിലയിടത്ത് വിണ്ടുകീറുന്നുണ്ട്. പഴയ കൊരവക്കണ്ടങ്ങളൊക്കെ വീണ്ടും പുനർജനിച്ചു. അവിടെ നിർമിച്ച കെട്ടിടങ്ങളൊക്കെ ഭീഷണിയിലാണ്. ദുർബല പ്രദേശത്ത് ഇത്തരം നിർമിതികൾ പാടില്ല എന്ന് പറയുന്നത് ഇതുകൊണ്ടൊക്കെത്തന്നെയാണ്. ചതുപ്പു പ്രദേശങ്ങൾ മണ്ണിട്ടുനികത്തി കെട്ടിടം നിർമിക്കരുെതന്ന് പണ്ടേ പറഞ്ഞുവരുന്നത് അതുകൊണ്ടാണ്. വയനാട്ടിലെ മണ്ണിൽ അധികം ഭാരമുള്ള കെട്ടിടങ്ങൾ പാടില്ല. രാജ്യത്തി​െൻറ വടക്കുകിഴക്ക് മേഖലയിലെ ചെരിഞ്ഞ പ്രദേശങ്ങളിലേതുപോലെ ഭാരം കുറഞ്ഞ നിർമിതികളാണ് ഇവിടെ അവലംബിക്കേണ്ടത്. അതിനനുസരിച്ചുള്ള മാറ്റങ്ങളാണ് ഈ മണ്ണിൽ ഇനി ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. എൻ.എസ്. നിസാർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.