മഴക്കെടുതി: ദുരിതാശ്വാസ പ്രവർത്തനം ബാലുശ്ശേരി നിയോജക മണ്ഡലം അവലോകന യോഗം നടത്തി

പടം: Balu77 ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട് ബാലുശ്ശേരി നിയോജകമണ്ഡലം അവലോകനയോഗത്തിൽ പുരുഷൻ കടലുണ്ടി എം.എൽ.എ സംസാരിക്കുന്നു pho: Balu88 ബാലുശ്ശേരി കോഒാപറേറ്റിവ് ആർട്സ് ആൻഡ് സയൻസ് കോളജ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപയുടെ ചെക്ക് കൊയിലാണ്ടി സഹകരണ അസി. രജിസ്ട്രാർക്ക് കൈമാറുന്നു ബാലുശ്ശേരി: മഴക്കെടുതിമൂലം നാശനഷ്ടം സംഭവിച്ചതും ദുരിതമനുഭവിക്കുന്നതുമായ ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ പ്രദേശങ്ങളിൽ ആരോഗ്യ ശുചീകരണ പ്രവർത്തനങ്ങൾ ഉൗർജിതമാക്കാൻ വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിൽ തീരുമാനം. നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും 23ന് സമ്പൂർണ ശുചീകരണ പ്രവർത്തനം നടത്താനും മഴക്കെടുതിയിൽ ദുരിതാശ്വാസ ക്യാമ്പുകളിലായി പ്രവർത്തിച്ച സ്ഥാപനങ്ങളിൽ ക്ലീനിങ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. കനത്ത വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത പൊലീസ്, ഫയർഫോഴ്സ്, കെ.എസ്.ഇ.ബി, ജല അതോറിറ്റി, ആരോഗ്യ വകുപ്പ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ അവലോകന യോഗത്തിൽ അഭിനന്ദിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് ചെക്ക് നൽകി ബാലുശ്ശേരി: ബാലുശ്ശേരി കോഒാപറേറ്റിവ് ആർട്സ് ആൻഡ് സയൻസ് കോളജ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 50,000 രൂപയുടെ ചെക്ക് കൈമാറി. കൊയിലാണ്ടി സഹകരണ അസി. രജിസ്ട്രാർക്ക് കോളജ് സെക്രട്ടറി ചെക്ക് നൽകി. വൈശാഖ് കണ്ണേറ, കോളജ് പ്രിൻസിപ്പൽ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.