കച്ചവടക്കാരുടെ നഷ്​ടം 1500 കോടിയിലധികമെന്ന്​

കോഴിക്കോട്: പ്രളയക്കെടുതിയിൽ ചില്ലറ വ്യാപാര രംഗത്തെ അഞ്ചു ലക്ഷം കച്ചവടക്കാർക്ക് മാത്രം ഉണ്ടായ നഷ്ടം 1500 കോടിയിലധികമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ. കേരളത്തിലെ എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും നിത്യോപയോഗ സാധനങ്ങൾ സൗജന്യമായും വില കുറച്ചും നൽകിയത് ചെറുകിട കച്ചവടക്കാരാണ്. എന്നിട്ടും കച്ചവടക്കാരെ സന്നദ്ധ പ്രവർത്തകർ എന്ന പേരിൽ ഗുണ്ടസംഘങ്ങൾ ആക്രമിക്കുന്ന നടപടി പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ഇൗ സന്ദർഭത്തിൽ പൂഴ്ത്തിവെപ്പ് നടത്തുകയും വിലകൂട്ടി സാധനങ്ങൾ വിൽക്കുകയും ചെയ്യുന്ന കച്ചവടക്കാർക്കെതിരെ ഏകോപന സമിതി ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയക്കെടുതി നേരിടുന്ന സന്ദർഭത്തിൽ കച്ചവടക്കാരുടെ ബാങ്ക് ലോണുകൾക്ക് മൊറേട്ടാറിയം പ്രഖ്യാപിക്കണമെന്നും കച്ചവടക്കാരുടെ നഷ്ടം പരിഹരിക്കുന്നതിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.