കോഴിക്കോട്​ ​െഎ.​െഎ.എമ്മിൽ പെൺകുട്ടികൾക്കു മാത്രമായി ബാച്ച്​

കോഴിക്കോട്: പെൺകുട്ടികൾക്കു മാത്രം 60 സീറ്റുകളുള്ള പുതിയ ബാച്ച് തുടങ്ങാൻ കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മ​െൻറ് (െഎ.െഎ.എം.കെ) ഒരുങ്ങുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു െഎ.െഎ.എമ്മിൽ പെൺകുട്ടികൾക്കു മാത്രം കൂടുതൽ സീറ്റ് അനുവദിക്കുന്നത്. പോസ്റ്റ് ഗ്രാേജ്വറ്റ് പ്രോഗ്രാം ഇൻ മാനേജ്മ​െൻറിൽ (പി.ജി.പി) അടുത്ത അധ്യയനവർഷം മുതലാണ് 60 സീറ്റുകളുള്ള പ്രേത്യക ബാച്ച് തുടങ്ങുക. നിലവിലെ സീറ്റുകൾ കുറക്കാതെയായിരിക്കും പ്രവേശനമെന്ന് െഎ.െഎ.എം.കെ ഡയറക്ടർ പ്രഫ. ദേബാശിഷ് ചാറ്റർജി അറിയിച്ചു. പ്രവേശനനടപടികളും പ്രേത്യകമായി നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.