ജീവൻ രക്ഷിച്ച മത്സ്യത്തൊഴിലാളികൾക്ക് ജന്മനാടിെൻറ സ്വീകരണം

കോഴിക്കോട്: പ്രളയത്തിലാണ്ടുപോയ ജീവനുകളെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന മത്സ്യത്തൊഴിലാളികൾക്ക് ആദരവുമായി ജന്മനാട്. വെള്ളയിൽ, കാപ്പാട്, കൊയിലാണ്ടി, കണ്ണൻകടവ്, പയ്യോളി, തിക്കോടി, വിരുന്നുകണ്ടി, പുതിയകടവ്, കൊല്ലം തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ള 34 പേർക്കാണ് ചൊവ്വാഴ്ച രാവിലെ വെള്ളയിൽ ഗാന്ധിറോഡിൽ സ്വീകരണമൊരുക്കിയത്. 10 മണിയോടെ വെള്ളയിലെത്തിയ മത്സ്യത്തൊഴിലാളികളെ അഭിവാദ്യം അർപ്പിച്ച് ജാഥയായാണ് നാട്ടുകാർ വരവേറ്റത്. ജില്ല കലക്ടർ യു.വി. ജോസ് ഓരോരുത്തരെയും സ്വീകരിച്ചു. പ്രളയക്കെടുതി അനുഭവിക്കുന്നവർക്ക് ഇനിയും ഒറ്റക്കെട്ടായി കരുത്ത് പകരണമെന്ന അദ്ദേഹത്തി​െൻറ അഭ്യർഥനയെ കൈയടികളോടെയാണ് തൊഴിലാളികൾ വരവേറ്റത്. തങ്ങളുടെ എല്ലാ സഹായവും തൊഴിലാളികൾ കലക്ടർക്ക് വാഗ്ദാനം ചെയ്തു. സ്വന്തം ജീവൻ നഷ്ടമാകും വിധം അപകടത്തിൽ പെട്ടപ്പോഴും അവിടെ കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തിയ അനുഭവങ്ങൾ കടലി​െൻറ മക്കൾ പങ്കുവെച്ചു. മത്സ്യപ്രവർത്തക സംഘത്തി​െൻറ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ ഫിഷറീസ് ജോ. ഡയറക്ടർ സതീഷ്, ഭാരതീയ മത്സ്യപ്രവർത്തക സംഘം സംസ്ഥാന പ്രസിഡൻറ് രജനീഷ് ബാബു, പി. പീതാംബരൻ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.