'ഹജ്ജ് യാത്രക്കാരുടെ തിരിച്ചുവരവ്​ കരിപ്പൂർ വഴിയാക്കണം'

കോഴിക്കോട്: പ്രളയ ദുരന്ത സാഹചര്യം കണക്കിലെടുത്ത് മലബാർ ഭാഗത്തുനിന്നുള്ള ഹജ്ജ് യാത്രക്കാർ തിരിച്ചുവരുമ്പോൾ കരിപ്പൂരിൽ വിമാനമിറങ്ങാൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി കേന്ദ്ര വ്യോമയാന മന്ത്രിക്കും സൗദി എംബസിക്കും കത്തയച്ചു. ചേംബർ ഹാളിൽ ചേർന്ന യോഗത്തിൽ എം. മുസമ്മിൽ, ഐപ്പ് തോമസ്, ഡോ. എ.എം. ഷെരീഫ്, വിമാനത്താവള സബ് കമ്മിറ്റി ചെയർമാൻ ഡോ. കെ. മൊയ്തു, ടി.പി.എം. ഹാഷിർ അലി, ടി.പി. വാസു, എം.കെ. നാസർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.