കൊയിലാണ്ടിയിൽ വെള്ളം കയറിയ ഭാഗങ്ങളിൽ പകർച്ചവ്യാധികൾ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തും

കൊയിലാണ്ടി: പ്രളയ ദുരിതം നേരിട്ട പ്രദേശങ്ങളിൽ പകർച്ചവ്യാധികൾ പകരാതിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്താൻ മണ്ഡലം പ്രളയാനന്തര പ്രതിരോധ പുനരധിവാസ പ്രവർത്തന അവലോകന യോഗം തീരുമാനിച്ചു. പകർച്ചവ്യാധികളെ നേരിടാൻ പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ താലൂക്ക് ആശുപത്രി വരെയുള്ളവയേയും ആരോഗ്യ പ്രവർത്തകരെയും കൂടുതൽ സജ്ജരാക്കും. വീടുകളും പരിസരങ്ങളും വൃത്തിയാക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളെയും സന്നദ്ധ സംഘങ്ങളെയും യോജിച്ച് അണിനിരത്തും. ക്ലോറിനേഷൻ ശരിയായ അളവിൽ ചെയ്യാൻ ആരോഗ്യ പ്രവർത്തകർ ശ്രദ്ധിക്കണം. വെള്ളം കയറിയതിനെ തുടർന്ന് ബന്ധുവീടുകളിൽ അഭയം പ്രാപിച്ചവർക്കു കൂടി സഹായം ലഭ്യമാക്കുന്ന കാര്യം കലക്ടറുമായി ബന്ധപ്പെട്ട് തീരുമാനിക്കും. ദുരിതാശ്വാസ സഹായധനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അഭിപ്രായങ്ങൾ ആഗസ്റ്റ് 30ന് ചേരുന്ന പ്രത്യേക നിയമസഭയിൽ ഉന്നയിക്കും. പകർച്ചവ്യാധികൾ, പാമ്പുകടി എന്നിവക്കുള്ള ചികിത്സക്ക് സർക്കാർ, സ്വകാര്യ ആശുപത്രികളിലും സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കൊയിലാണ്ടി മണ്ഡലത്തിലെ എല്ലാ ക്യാമ്പുകളും അവസാനിച്ചു. ആകെ 16 ക്യാമ്പുകളിലായി 570 കുടുംബങ്ങളിലായി 1616 പേർ താമസിച്ചു. നിരവധി പേർ ബന്ധുവീടുകളിലും കഴിഞ്ഞു. വെള്ളപ്പൊക്ക രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായ മണ്ഡലത്തിലെ മുഴുവൻ മത്സ്യത്തൊഴിലാളികളെയും എം.എൽ.എയുടെ നേതൃത്വത്തിൽ ആദരിക്കാനും തീരുമാനിച്ചു. കെ. ദാസൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ലക്ഷങ്ങളുടെ വസ്ത്രങ്ങൾ ദുരിതാശ്വാസ നിധിയിലേക്കു നൽകി യുവാവ് മാതൃകയായി കൊയിലാണ്ടി: ലക്ഷങ്ങൾ വിലവരുന്ന വസ്ത്രങ്ങൾ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയായി നൽകി. കൊയിലാണ്ടി മണമൽ അഷ്കറാണ് നഗര ഹൃദയത്തിലെ നബിന കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ത​െൻറ കിഡ്സ് മാളിലെ കുഞ്ഞുടുപ്പുകളും പാൻറ്സ്, ഷർട്ടുകൾ എന്നിവയും നൽകിയത്. മൂന്നര ലക്ഷത്തോളം വിലവരും ഇവക്ക്. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ദുരിതാശ്വാസ സെല്ലിനു വേണ്ടി കോഴിക്കോട് ജില്ല സെക്രട്ടറി ഫൈസൽ പൈങ്ങോട്ടായി ആർ. ഉമർ കുട്ടിയിൽനിന്ന് ഏറ്റുവാങ്ങി. കൊയിലാണ്ടി ഏരിയ പ്രസിഡൻറ് റഫീഖ് മാസ്റ്റർ, ഫർഖ നാസിം പി.എം.വി. അബ്ദുൽ ഖാദർ, സോളിഡാരിറ്റി ജില്ല സെക്രട്ടറി ഷമീം കൊടുവള്ളി, എ.എം. അമീർ, എസ്.കെ. ഇസ്മാഇൗൽ, എ.എം. ലത്തീഫ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.