വീട് തകർന്നു

ഒളവണ്ണ: മാവത്തുംപടി റോഡിൽ കൈതപ്പാടം തോട്ടാംകുനി പരമേശ്വര​െൻറ വീട് വെള്ളപ്പൊക്കത്തിൽ തകർന്നു. നാലു ദിവസമായി വീടി​െൻറ മുക്കാൽ ഭാഗത്തോളം വെള്ളത്തിൽ മുങ്ങിയ വീട് തറയടക്കം മണ്ണിലേക്ക് താഴുകയും ജലത്തി​െൻറ സമ്മർദത്താൽ ജനലുകൾ താഴേക്ക് ഊർന്നുവീഴുകയും ചെയ്തു. വീട്ടുപകരണങ്ങളും കിടക്കയും കട്ടിലുമടക്കം പലതും നശിച്ചു. വെള്ളം പൊങ്ങിയപ്പോൾ ദുരിതാശ്വാസ ക്യാമ്പിലായിരുന്ന വീട്ടുകാർ തിരിച്ചുവന്നപ്പോഴാണ് വീട് പൂർണമായും തകർന്നുകിടക്കുന്നത് കാണുന്നത്. House P K V ഒളവണ്ണ കൈതപ്പാടം തോട്ടാംകുനി പരമേശ്വര​െൻറ വീട് തകർന്ന നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.