പ്രളയം: കെ.എസ്​.ആർ.ടി.സിക്ക്​ വൻ നഷ്​ടം

കോഴിക്കോട്: നിലക്കാത്ത മഴയിൽ വടക്കൻ മേഖലയിലെ റോഡുകളിൽ വെള്ളം കയറിയപ്പോൾ കെ.എസ്.ആർ.ടി.സിക്ക് നഷ്ടം ലക്ഷങ്ങൾ. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കോർപറേഷന് പ്രളയം ഇരുട്ടടിയായി. കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ ഉൾപ്പെടുന്ന വടക്കൻ മേഖലയിൽ ഒരു കോടി 60 ലക്ഷമായിരുന്നു ഒരു ദിവസത്തെ ശരാശരി വരുമാനം. സർവിസുകൾ തകർന്നതോടെ വരുമാനം മൂന്നിൽ ഒന്നായി കുറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ശരാശരി 50 ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്ന് കെ.എസ്.ആർ.ടി.സി വടക്കൻ മേഖല എക്സിക്യൂട്ടിവ് ഡയറക്ടർ സി.വി. രാജേന്ദ്രൻ പറഞ്ഞു. ഏഴു ബസുകൾ വെള്ളം കയറി നശിച്ചു. റോഡുകൾ വെള്ളത്തിൽ മുങ്ങിയതിനാൽ നിരവധി സർവിസുകളും ട്രിപ്പുകളും വെട്ടിക്കുറക്കുകയും ബസുകൾ വഴിയിൽ കുടുങ്ങുകയും ചെയ്തിരുന്നു. തിരുവമ്പാടി ഡിപ്പോയിൽ വെള്ളം കയറി നാശനഷ്ടവുമുണ്ടായി. ഒാണം, പെരുന്നാൾ അവധി ദിവസങ്ങളിൽ യാത്രക്കാരുടെ തിരക്കിനനുസരിച്ച് ഷെഡ്യൂളുകൾ ക്രമീകരിക്കാനും വരുമാനം വർധിപ്പിക്കാനുമുള്ള ശ്രമത്തിലാണ് കെ.എസ്.ആർ.ടി.സി അധികൃതർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.