ദുരിതാശ്വാസത്തിന് സഹായകമായി എൻ.എസ്.എസ്, സ്കൗട്ട്സ്​ ആൻഡ്​ ഗൈഡ്സ്​ വിദ്യാർഥികളും

മുക്കം: ദുരിതാശ്വാസത്തിന് സഹായകമായി എൻ.എസ്.എസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കൂട്ടായ്മയും രംഗത്തിറങ്ങി. ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ദുരിതബാധിതർക്ക് വിഭവ സമാഹരണം നടത്താനും വീടുകൾ ശുചീകരിക്കാനും രംഗത്തിറങ്ങിയത്. വിഭവ സമാഹരണ ഓഫിസ് കൗൺസിലർ എ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. എസ്. ഖമറുദ്ദീൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. കൂട്ടിൽ മുഹമ്മദലി, നബീൽ അബ്ദുൽ വാഹിദ്, ആർ. മൊയ്തു, ഒ. ശരീഫുദ്ദീൻ എന്നിവർ സംസാരിച്ചു. നാദിയ ടീച്ചർ, ശറഫുദ്ദീൻ, ഹെന മുഹമ്മദ്, ഷെബിൻ മുഹമ്മദ്, മുശ്രിഫ, ശഹീൻ ശംസു, ബാസിൽ അമീൻ, നിഹാൽ ശഫീഖ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.