കരിപ്പൂർ വിമാനത്താവളം പ്രയോജനപ്പെടുത്തണം - മലബാർ ഡെവലപ്മെൻറ്​ കൗൺസിൽ

കോഴിക്കോട്: പ്രളയക്കെടുതി കാരണം നെടുമ്പാശ്ശേരി വിമാനത്താവളം പ്രവർത്തനസജ്ജമാകുന്നത് വൈകുന്നതിനാൽ കരിപ്പൂർ വിമാനത്താവളം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മലബാർ ഡെവലപ്മ​െൻറ് കൗൺസിൽ (എം.ഡി.സി) ആവശ്യപ്പെട്ടു. ഇവിടേക്ക് വലിയ വിമാനങ്ങൾ ഉൾപ്പെടെയുള്ള സർവിസുകൾ പുനഃസ്ഥാപിക്കണെമന്നും ഹാജിമാരുടെ മടക്കയാത്ര കോഴിക്കോേട്ടക്ക് മാറ്റണെമന്നും എം.ഡി.സി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് സി.ഇ. ചാക്കുണ്ണി അധ്യക്ഷനായിരുന്നു. സുബൈർ കൊളക്കാടൻ, എം.വി. മാധവൻ, അഡ്വ. എം.കെ. അയ്യപ്പൻ, പി.ഐ. അജയൻ, സി.സി. മനോജ്, കുന്നോത്ത് അബൂബക്കർ, സി.വി. ജോസി, എം.വി. കുഞ്ഞാമു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.