പ്രളയ ദുരന്തത്തിൽ രക്ഷകരായ യുവാക്കളെ ആദരിച്ചു

കാരാട്: പ്രളയത്തിൽ ഒറ്റപ്പെട്ടു പോയ വാഴയൂർ തിരുത്തിയാട് ഗ്രാമത്തിൽ ഒറ്റ രാത്രികൊണ്ട് അഞ്ചിലധികം ഗൃഹാങ്കണ ക്യാമ്പുകൾ സംഘടിപ്പിച്ച് രക്ഷാപ്രവർത്തനം നടത്താൻ മുന്നോട്ടുവന്ന യുവാക്കളെ നാട്ടുകാർ ആദരിച്ചു. രാത്രിതന്നെ ബോട്ടുകൾ സംഘടിപ്പിച്ചും ബലൂൺ ബോട്ടുകൾ ഉപയോഗിച്ചും ദുരിതബാധിതരെ ക്യാമ്പിലെത്തിച്ച് സൗകര്യമൊരുക്കുകയായിരുന്നു. സമീപസ്ഥലങ്ങളിൽനിന്ന് കപ്പ ഉൾപെടെയുള്ളവ സംഘടിപ്പിച്ച് ഭക്ഷണമുണ്ടാക്കി വിതരണം ചെയ്യുകയും വെള്ളമിറങ്ങിയ ശേഷം എല്ലാ വീടുകളും വൃത്തിയാക്കി ക്യാമ്പിലുള്ളവരെ മുഴുവൻ വീട്ടിലെത്തിക്കാനും നേതൃത്വം നൽകിയവരെയാണ് ആദരിച്ചത്. യോഗം വാഴയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ. ഭാഗ്യനാഥൻ ഉദ്ഘാടനം ചെയ്തു. പി.സി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.