ക്യാമ്പുകളിൽ വെളിച്ചംപകരാൻ ജോൺസണെ സഹായിക്കാം

കോഴിക്കോട്: കാലവർഷക്കെടുതിക്കിരയായ പതിനായിരക്കണക്കിനാളുകൾ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വെളിച്ചംപകരാൻ, ശരീരം തളർന്നെങ്കിലും തളരാത്ത മനസ്സിന്നുടമ ജോൺസൺ രംഗത്ത്. ഇദ്ദേഹത്തി​െൻറ എം.ടെക് ഇലക്ട്രോ ഡിജിറ്റൽ ഇൻഡസ്ട്രിയും സത്വ എൻവയൺമ​െൻറൽ ഓർഗനൈസേഷനും ചേർന്നാണ് 500 സോളാർ എമർജൻസി ലൈറ്റുകൾ നൽകാനൊരുങ്ങുന്നത്. ഇതിനാവശ്യമായ സാമ്പത്തിക സഹായത്തിനായി സ്പോൺസർമാരെ തേടുകയാണ് പെരുവണ്ണാമൂഴി മഠത്തിനകത്ത് ജോൺസൺ. 3200 രൂപയുടെ എമർജൻസി ലാമ്പി​െൻറ നിർമാണച്ചെലവ് നൽകിയാൽ മറ്റുകാര്യങ്ങൾ നിർവഹിക്കാമെന്ന് അദ്ദേഹം പറയുന്നു. ജനിച്ച് ആറുമാസമായപ്പോഴേക്കും പോളിയോ ബാധിച്ച് കൈകാലുകൾ തളർന്ന ജോൺസൺ ചെറുപ്പംമുതലേ വൈദ്യുതിവെളിച്ചവുമായി ബന്ധപ്പെട്ട മേ‍ഖലയിൽ തൽപരനായിരുന്നു. അലങ്കാരത്തിനായി ഉപയോഗിക്കുന്ന എൽ.ഇ.ഡി ബൾബുകൾ ഉപയോഗിച്ച് വൈദ്യുതി വിളക്ക് ഉണ്ടാക്കിയാണ് ജോൺസൺ ശ്രദ്ധേയനായത്. ഇദ്ദേഹത്തെ സഹായിക്കാൻ താൽപര്യമുള്ളവർ 8086573092ൽ ബന്ധപ്പെടണം. photo johnson മഠത്തിനകത്ത് ജോൺസൺ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.