പൂനൂർ പുഴയിൽ അജ്ഞാത മൃതദേഹം

കക്കോടി: ഒലിച്ചെത്തി. കക്കോടി പാലത്തിനു സമീപത്തെ ഗ്രീൻ വേൾഡിന് മുൻവശത്തെ പൊന്തക്കാട്ടിലാണ് ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ പുരുഷ​െൻറ മൃതേദഹം രക്ഷാപ്രവർത്തകർ കണ്ടത്. ഉടൻ ചേവായൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. എസ്.െഎ ഇ.കെ. ഷിജു അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമന രക്ഷാസേന എയർബോട്ടിൽ നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തി മൃതദേഹം കണ്ടെടുത്തു. 50 വയസ്സ് തോന്നിക്കുന്ന മൃതദേഹം ജീർണിച്ച് ദുർഗന്ധം വമിക്കുന്നുണ്ട്. നാലു ദിവസത്തോളം പഴക്കമുള്ളതായി ലീഡിങ് ഫയർമാൻ സുജിത്കുമാർ പറഞ്ഞു. മെറൂൺ നിറത്തിലുള്ള അടിവസ്ത്രമാണ് ധരിച്ചിരിക്കുന്നത്. കൈയിൽ ഗോൾഡൺ നിറമുള്ള വാച്ച് െകട്ടിയിട്ടുണ്ട്. മൃതദേഹം ഒലിച്ചെത്തിയതാണെന്ന് കരുതുന്നു. ജീർണിച്ചിരിക്കുന്നതിനാൽ തിരിച്ചറിയാൻ കഴിഞ്ഞില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.