ദുരിതബാധിതർക്ക്​ സിറ്റി പൊലീസി​െൻറ സഹായം

കോഴിക്കോട്: കാലവർഷക്കെടുതികളിൽ ദുരിതം അനുഭവിക്കുന്നവർക്കായി കേരള പൊലീസ് അസോ. സമാഹരിച്ച അവശ്യവസ്തുക്കളും മരുന്നും അടങ്ങുന്ന വാഹനം അഡ്മിനിസ്ട്രേറ്റിവ് അസി. കമീഷണർ കെ. സുദർശൻ ഫ്ലാഗ്ഓഫ് ചെയ്തു. വയനാട്ടിലേക്ക് രണ്ടുലോഡ് സാധനങ്ങളാണ് അയച്ചത്. പൊലീസ് ഒാഫിസേഴ്സ് അസോ. ജില്ല സെക്രട്ടറി പി.ടി. മുരളീധരൻ, പൊലീസ് അസോ. ജില്ല സെക്രട്ടറി ജി.എസ്. ശ്രീജിഷ്, പ്രസിഡൻറ് വി.പി. പവിത്രൻ, സംസ്ഥാന നിർവാഹക സമിതി അംഗം പി.കെ. രതീഷ് തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾക്കും സാധനങ്ങൾ കൈമാറി. ദുരിത ബാധിതർക്ക് വിതരണം ചെയ്യാൻ വി.കെ.സി ഗ്രൂപ് 6700 ജോടി ചെരുപ്പുകൾ പൊലീസ് അസോസിയേഷന് ൈകമാറിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.