ദുരന്തമേഖലകൾ എം.എൽ.എ സന്ദർശിച്ചു

കുറ്റ്യാടി മണ്ഡലത്തിൽ പ്രകൃതിക്ഷോഭത്തെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകൾ ഇ. കെ. വിജയൻ എം.എൽ.എ സന്ദർശിച്ചു നാദാപുരം: പഞ്ചായത്തിൽ കച്ചേരികണ്ടി, വാണിമേൽ പഞ്ചായത്തിലെ അടുപ്പിൽ ആദിവാസി കോളനി, വിലങ്ങാട് ടൗണിലെ മേലെ പാരീഷ് ഹാൾ, താഴെ പാരീഷ് ഹാൾ, കാവിലുംപാറ പഞ്ചായത്തിലെ പൂതംപാറ, കുണ്ടുതോട്, മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ് എന്നിവിടങ്ങളിലെ ക്യാമ്പുകളാണ് എം.എൽ.എ സന്ദർശിച്ചത്. ഉരുൾ പൊട്ടലുണ്ടായ വിലങ്ങാട് വലിയ പാനോം, മലവെള്ളപാച്ചിലിൽ തകർന്ന ഉരുട്ടിപ്പാലം വിലങ്ങാട് ടൗൺപാലം എന്നിവിടങ്ങളിലും എം.എൽ.എ സന്ദർശനം നടത്തി. ആവശ്യമായ നടപടികൾക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദേശം നൽകി. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ജി. ജോർജ്, പഞ്ചായത്ത് പ്രസിഡൻറുമാരായ അന്നമ്മ ജോർജ്, കെ.എം. സതി, വൈസ് പ്രസിഡൻറുമാരായ പി.പി.ചന്ദ്രൻ, സി.പി. ബാബുരാജ്, സി.പി.എം നാദാപുരം ഏരിയ സെക്രട്ടറി പി.പി. ചാത്തു, സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. പി. ഗവാസ്, വി.കെ. സുരേന്ദ്രൻ, രാജു അലക്സ്, രാജു തോട്ടുംചിറ, ശ്രീജിത്ത് മുടപ്പിലായി, കെ.പി. നാണു, കെ.കെ. മോഹൻദാസ്, കുനിയിൽ രാജൻ, എ.ആർ. വിജയൻ എം.എൽ.എയുടെ പി.എ.മാരായ ടി. സുരേന്ദ്രൻ, കളത്തിൽ സുരേന്ദ്രൻ എന്നിവർ എം.എൽ.എക്ക് ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.