നഗരത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്​ 10434 പേർ

കോഴിക്കോട്: മഴയിലും പ്രളയത്തിലും വിഷമം പേറുന്ന നഗരവാസികൾക്കുള്ള ദുരിതാശ്വാസ നടപടികൾ ഏകോപിപ്പിക്കാൻ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺേട്രാൾ റൂം കോർപറേഷൻ ഒാഫിസിൽ പ്രവർത്തനം തുടങ്ങി. നഗരത്തിൽ മൊത്തം 46 ക്യാമ്പുകളിലായി 2949 കുടുംബങ്ങളെയാണ് വെള്ളിയാഴ്ച വൈകീട്ടുവരെ മാറ്റിപ്പാർപ്പിച്ചത്. 10434 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. ഇതുകൂടാതെ ബന്ധുഗൃഹങ്ങളിൽ മാറിത്താമസിക്കുന്നത് ആയിരങ്ങളാണ്. നല്ലളം ഗവ. എച്ച്.എസ്.എസിൽ മാത്രം 458 കുടുംബങ്ങളിലെ 1837 പേർ താമസിക്കുന്നു. നല്ലളത്തുള്ള ആർ.ആർ ഒാഡിറ്റോറിയത്തിൽ 313 കുടുംബങ്ങളിലെ 934 പേർ കഴിയുന്നു. നഗരഹൃദയത്തിൽ സാമൂതിരി സ്കൂളിൽ 103 കുടുംബങ്ങളിലെ 450 പേരുണ്ട്. മേയർ തോട്ടത്തിൽ രവീന്ദ്ര​െൻറ അധ്യക്ഷതയിൽ ചേർന്ന കക്ഷി നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗത്തിലാണ് കൺട്രോൾ റൂം തുടങ്ങാൻ തീരുമാനിച്ചത്. ഹെൽത്ത് ഒാഫിസർ ഡോ. ആർ.എസ്. ഗോപകുമാർ, ഹെൽത്ത് സൂപ്പർവൈസർ എം.എം. ഗോപാലൻ എന്നിവർക്കാണ് കൺേട്രാൾ റൂം ചുമതല. ഫോൺ: 9895770777, 8547887549. എല്ലാ വാർഡിലും കൗൺസിലർമാരുടെ നേതൃത്വത്തിൽ െറസിഡൻറ്സ് അസോസിയേഷൻ, രാഷ്ട്രീയ പാർട്ടികൾ എന്നിവരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ദുരിതാശ്വാസ കമ്മിറ്റിയുണ്ടാക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാർഡുകൾ തോറും പണം ശേഖരിച്ച് ചെക്ക് കൗൺസിൽ ഒന്നിച്ച് കൈമാറും. നിർമാണ കമ്പനികൾ, കരാറുകാർ എന്നിവരുടെ യന്ത്ര സാമഗ്രികൾ ദുരിതാശ്വാസ പ്രവർത്തനത്തിന് വിട്ടുകൊടുക്കാൻ നിർദേശം നൽകി. ക്യാമ്പുകളിലേക്കുള്ള സാധനങ്ങൾ കുടുംബശ്രീ വഴി നൽകും. വാർഡുകളിൽ വെള്ളമിറങ്ങിയാൽ ഉടൻ ക്ലോറിനേഷൻ തുടങ്ങും. ഇനിയും ക്യാമ്പുകൾ ആവശ്യമെങ്കിൽ കൗൺസിലർമാർ നടപടിയെടുക്കണമെന്നും യോഗം നിർദേശം നൽകി. പടങ്ങൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.