ഉരുൾപൊട്ടൽ ഭീഷണി; ഉള്ള്യേരിയിൽ മുപ്പതോളം കുടുംബങ്ങൾ വീടൊഴിഞ്ഞു

ഉള്ള്യേരി: ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന അഞ്ചാം വാർഡിലെ അരുമ്പ മലയിൽനിന്ന് മുപ്പതോളം കുടുംബങ്ങൾ വീടൊഴിഞ്ഞു. രണ്ടു ദിവസമായി മലയുടെ മുകൾഭാഗത്തുനിന്ന് അസാധാരണ മുഴക്കം കേൾക്കുന്നതായി പരിസരത്തെ താമസക്കാർ പറഞ്ഞു. ഉള്ള്യേരി, ബാലുശ്ശേരി പഞ്ചായത്തുകളിലെ അതിർത്തി പ്രദേശമായ ഇവിടെ ഇരു പഞ്ചായത്തുകളിലെയും താമസക്കാരുണ്ട്. റവന്യൂ, പഞ്ചായത്ത് അധികൃതർ മല സന്ദർശിച്ചു. ഭൂഗർഭ ജലവകുപ്പ് അധികൃതരും സ്ഥലത്ത് പരിശോധന നടത്തി. ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരു കിലോമീറ്റർ പരിധിയിലുള്ളവരോട് വീടൊഴിയാൻ അധികൃതർ നിർദേശം നൽകി. കാഞ്ഞിക്കാവ്, തലക്കോട്ട് മീത്തൽ, പൊച്ചേരി മീത്തൽ, കൈപേൻകുഴി ഭാഗത്തുള്ളവരാണ് വീടൊഴിഞ്ഞത്. ചിലർ ബന്ധുവീടുകളിലേക്കും ബാക്കിയുള്ളവർ ദുരിതാശ്വാസ ക്യാമ്പിലേക്കുമാണ് മാറിയത്. ജിയോളജി ഉദ്യോഗസ്ഥർ ശനിയാഴ്ച സ്ഥലം സന്ദർശിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.