കാണാതായ യു.കെ.ജി വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

* സ്കൂള്‍ മൈതാനത്തിനടുത്തുകൂടി ഒഴുകുന്ന തോട്ടിലാണ് കണ്ടെത്തിയത് എകരൂല്‍ (കോഴിക്കോട്): ഉണ്ണികുളം പഞ്ചായത്തിലെ ഇയ്യാട് ഗ്ലോബല്‍ പബ്ലിക് സ്കൂളില്‍നിന്ന്‍ കാണാതായ യു.കെ.ജി വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ചേലത്തൂര്‍ മീത്തല്‍ മുഹമ്മദ്‌ യാസീ‍​െൻറ മൃതദേഹമാണ് ചെറ്റക്കടവ് കുനിയില്‍ ഭാഗത്ത് തോട്ടില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ച ഒന്നരയോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹം കണ്ടെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് കുട്ടിയെ സ്കൂളില്‍നിന്ന്‍ കാണാതായത്. സ്കൂള്‍ മൈതാനത്തിനടുത്തുകൂടി ഒഴുകുന്ന തോട്ടില്‍ വീണതാകാമെന്ന സംശയത്തെത്തുടര്‍ന്ന് നാലു ദിവസമായി നാട്ടുകാരും പൊലീസും അഗ്‌നിരക്ഷാസേനയും തോട്ടില്‍ നിര്‍ത്താതെ തിരച്ചില്‍ നടത്തിവരുന്നതിനിടയിലാണ് സ്കൂളില്‍നിന്ന് ഏതാനും കിലോമീറ്ററുകള്‍ക്കകലെ മൃതദേഹം കണ്ടെത്തിയത്. ഇയ്യാട് ചേലത്തൂര്‍ മീത്തല്‍ മുഹമ്മദലിയുടെയും പൂനൂര്‍ തേക്കുംതോട്ടം ചക്കിട്ടമ്മല്‍ മിന്നത്തി‍​െൻറയും മകനാണ്. സഹോദരങ്ങൾ: മുഹമ്മദ്‌ ഷിബ് ലി, ഫാത്തിമത്ത് സുഹറ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.