ഊർക്കടവിൽ മണ്ണിടിഞ്ഞ് വീടുതകർന്ന് രണ്ടു കുട്ടികൾ മരിച്ചു

മാവൂർ (കോഴിക്കോട്): ഊർക്കടവിൽ കനത്ത മഴയിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് രണ്ടു കുട്ടികൾ മരിച്ചു. വാഴക്കാട് കാരയിൽ അബ്ദുൽ ശുക്കൂറി​െൻറ മകൾ റിഷാന (നാല്), കൊടുവള്ളി കരുവമ്പൊയിൽ വെണ്ണക്കോട് നല്ലൂളി മുഹമ്മദ് ഷവാസി​െൻറ മകൾ സൻഹ ഫാത്തിമ (രണ്ടര) എന്നിവരാണ് മരിച്ചത്. മാവൂർ ഗ്രാമപഞ്ചായത്ത് 17ാം വാർഡിൽ ഊർക്കടവ് അരീക്കുഴിയിൽ കുഞ്ഞീമയുടെ വീടാണ് വ്യാഴാഴ്ച പുലർച്ചെ നാലോടെ തകർന്നത്. കുഞ്ഞീമയും സഹോദരിയുടെ മകൻ അബ്ദുൽ റഷീദും കുടുംബവുമാണ് ഇവിടെ താമസം. റഷീദി​െൻറ സഹോദരൻ അബ്ദുറഹിമാ​െൻറ പേരമക്കളാണ് മരിച്ച റിഷാനയും സൻഹ ഫാത്തിമയും. അബ്ദുറഹ്മാ​െൻറ വീട്ടിൽ വിരുന്നുവന്നതായിരുന്നു മക്കളും പേരമക്കളും. വീടി​െൻറ മുറ്റം ഇടിഞ്ഞ് അപകടാവസ്ഥയിലായതിനെ തുടർന്ന് തൊട്ടടുത്തുള്ള സഹോദരൻ റഷീദി​െൻറ വീട്ടിലേക്ക് മാറി താമസിച്ചതായിരുന്നു. പുലർച്ചെ നാലോടെ വീടിന് പിൻഭാഗത്തെ മൺതിട്ട വൻ ശബ്ദത്തോടെ വീടിനു മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. വീടടക്കം താഴേക്ക് കുത്തിയൊലിച്ചു. പൂർണമായി തകർന്ന വീടിനുള്ളിലും മണ്ണിനടിയിലും പെട്ടവരെ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്. റിഷാനയേയും സൻഹ ഫാത്തിമയേയും ഏറ്റവും അവസാനമാണ് പുറത്തെടുക്കാനായത്. കുഞ്ഞീമ (55) അബ്ദുൽ റഷീദ് (35), ഭാര്യ ഹാജറ (30) അബ്ദുറഹിമാൻ (52), തഫീല (22), നഹാദ് (12) എന്നിവരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. മാവൂർ പൊലീസും സ്ഥലത്തെത്തി. കായലം-പള്ളിത്താഴം-പെരുവയൽ റോഡ് വെള്ളത്തിനടിയിലായതിനാൽ ഏറെ പ്രയാസപ്പെട്ടാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.