മരം കടപുഴകി റോഡ് തകർന്നു

ഓമശ്ശേരി: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ കൂടത്തായ് പാലത്തിനോടു ചേർന്ന് കൂടത്തായി-പുവ്വോട് റോഡ് വൻമരം കടപുഴകി തകർന്നു. ഓമശ്ശേരി പഞ്ചായത്ത് ഒന്നാം വാർഡിൽ 200ഓളം കുടുംബങ്ങൾ ആശ്രയിച്ചിരുന്ന റോഡാണ് ഇത്. കടപുഴകിയ വൻമരം പുഴ കരകവിഞ്ഞ് ഒഴുകുന്നതു കാരണം നീക്കംചെയ്യാനും സാധിച്ചിട്ടില്ല. ഇന്നലെ രാത്രി നിലക്കാതെ തിമിർത്തുപെയ്ത മഴയിലായിരുന്നു മരം നിലംപൊത്തിയത്. ചെറുപുഴ കരകവിഞ്ഞു ഓമശ്ശേരി: കനത്ത മഴയിൽ ചെറുപുഴ കരകവിഞ്ഞ് നടമ്മൽപ്പൊയിൽ അങ്ങാടിയിലും പരിസരങ്ങളിലുള്ള വീടുകളിലും വെള്ളം കയറി. പുഴയോടു ചേർന്ന കൃഷിസ്ഥലങ്ങളടക്കം വെള്ളത്തിലായി. നിലക്കാതെ പെയ്യുന്ന മഴയിൽ നിയന്ത്രണംവിട്ട നിലയിൽ വെള്ളം ഇരച്ചുകയറുകയാണ്. േബ്ലാക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സൂപ്പർ അഹമ്മദ്കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.