പേരാമ്പ്രയിൽ 26 കുടുംബങ്ങളെ മാറ്റി

പേരാമ്പ്ര: ഗ്രാമപഞ്ചായത്ത് എരവട്ടൂർ വില്ലേജിലെ 26 കുടുംബങ്ങളെ പേരാമ്പ്ര സി.കെ.ജി.എം ഗവ. കോളജിലേക്ക് മാറ്റി. എടവരാട്, കൈപ്രം, കല്ലോട്, പ്രദേശങ്ങളിലെ വെള്ളപൊക്ക ദുരിതമനുഭവിക്കുന്നവരെയാണ് മാറ്റിയത്. കുറ്റ്യാടി പുഴയിൽ കൈപ്രം ഭാഗത്ത് പുഴ കരകവിഞ്ഞാണ് വീടുകൾ വെള്ളത്തിലായത്. മേഞ്ഞാണ്യം വില്ലേജിലെ 50തോളം കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മറ്റും താമസിപ്പിച്ചിട്ടുണ്ട്. കോടേരിച്ചാൽ താഴെപ്പള്ളി ഭാഗം, ചെമ്പ്ര - കലിങ്ക് റോഡ് ഭാഗം, പുലിക്കോട്ട് താഴെ, സംഘം തിയറ്ററിനു സമീപം, ചേനോളി റോഡ്, ചാമക്കുന്ന്, കുനീമ്മൽ താഴെ എന്നിവിടങ്ങളിൽനിന്നാണ് കുടുംബങ്ങളെ മാറ്റിയത്. വ്യാഴാഴ്ച പുലർച്ച പേരാമ്പ്ര ടൗണിലെ കടകളിൽപോലും വെള്ളം കയറിയിരുന്നു. ചെമ്പ്ര റോഡ് ജങ്ഷനിലെ വിജയ ഹോട്ടലിൽ വെള്ളം കയറി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. റീനയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.