കണ്ണുനീർചാലായി ദുരിതാശ്വാസ ക്യാമ്പ്

മുക്കം: 'ഞങ്ങളുടെ കണ്ണുനീരിന് അവസാനമുണ്ടാകുമോ സാറെ'... ഈസ്റ്റ് ചേന്ദമംഗല്ലൂർ ഫിർദൗസ് ദുരിതാശ്വാസ ക്യാമ്പിലെത്തിയ െഡപ്യൂട്ടി തഹസിൽദാർ ബാബുരാജിനെ കണ്ടപ്പോൾ 85കാരനായ മംഗലശ്ശേരി തോട്ടത്തിലെ അബ്ദുറഹിമാ​െൻറ കണ്ണുനീരിൽ കുതിർന്ന ചോദ്യമാണിത്. രോഗം തളർത്തിയതിനിടെയാണ് കിടപ്പാടം മുങ്ങിയത്. നഷ്ടപരിഹാരത്തിന് അപേക്ഷിക്കാൻ പോലുമാകാത്ത അവസ്ഥയായപ്പോഴാണ് പലരും പട്ടയം ലഭിക്കാത്തതടക്കമുള്ള ദുരിതങ്ങൾ അധികൃതരുടെ മുന്നിൽ നിരത്തിയത്. നഷ്ടപരിഹാരത്തിന് അപേക്ഷിക്കാൻ വീടി​െൻറ ഫോട്ടോയും ആധാർ നമ്പറും വേണം. എന്നാൽ, പലർക്കും വീടി​െൻറ നമ്പറില്ലാത്തതും പട്ടയമില്ലാത്തതും ഇതിനൊക്കെ തടസ്സമാണ്. 35 വീടുകളിലാണ് ഇൗ മേഖലയിൽ വെള്ളം കയറിയത്. മംഗലശ്ശേരി തോട്ടത്തിൽ നിലവിലെ ഭൂമി വനംവകുപ്പി​െൻറ കീഴിയിലാണ്. ഇൗ പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് ആശ്വസിപ്പിച്ചാണ് ഉദ്യോഗസ്ഥർ ക്യാമ്പ് വിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.