കുന്ദമംഗലത്ത് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിൽ സ്കൂളുകളും മദ്റസകളും ക്യാമ്പുകളായി

കുന്ദമംഗലം: പൂനൂർ പുഴയും ചെറുപുഴയും കരകവിഞ്ഞ് ഒഴുകിയതോടെ കുന്ദമംഗലത്ത് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇവിടെ സ്കൂളുകളും മദ്റസകളും വീടൊഴിഞ്ഞ് വരുന്നവരുടെ ക്യാമ്പുകളായി മാറി. കാരന്തൂർ, വെളൂർ, പന്തീർപാടം, പതിമംഗലം, പടനിലം, ചെത്തുകടവ്, പിലാശ്ശേരി, പെരുവഴിക്കടവ് ഭാഗങ്ങളിൽ നിരവധി കുടുംബങ്ങളാണ് വീടുകളിൽ വെള്ളം കയറിയതിനാൽ മാറിത്താമസിക്കുന്നത്. ചിലരൊക്കെ ബന്ധുവീടുകളിലേക്ക് മാറിയെങ്കിലും മിക്കവാറും പേർ ക്യാമ്പുകളിലേക്കാണ് മാറിയത്. പതിമംഗലത്ത് മൂന്നു വീടുകളുടെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. കാരന്തൂർ പാറക്കടവിനടുത്ത് മൂത്തേറ്റ് മണ്ണിൽ സഹദേവ​െൻറ വീടി​െൻറ ഒരു ഭാഗം ഇടിഞ്ഞു വീണു. കാരന്തൂർ എ.എം.എൽ.പി.സ്കൂളിലെ ക്യാമ്പിൽ നൂറ്റി അമ്പത് പേരാണ് താമസിക്കുന്നത്. പെരിങ്ങൊളം, കുന്ദമംഗലം പെരുവഴിക്കടവ് ചെത്തുകടവ്, കുന്ദമംഗലം ഈസ്റ്റ്, പിലാശ്ശേരി, വെള്ളന്നൂർ, കൂഴക്കോട് എന്നിവിടങ്ങളിലെ സ്കൂളുകൾ, പതിമംഗലം പന്തീർപാടം മദ്റസകൾ എന്നിവിടങ്ങളിലും ക്യാമ്പുകൾ പ്രവർത്തിക്കുന്നു. കാരന്തൂരിലെ പാറക്കടവ്, തൈക്കണ്ടി കടവ് പരിസരങ്ങളിലെ വീടുകളിൽ കുടുങ്ങിയവരെ എ.ഡി.എമ്മി​െൻറ നിർദേശ പ്രകാരം വ്യാഴാഴ്ച 11 ഒാടെ എത്തിച്ച സ്വകാര്യ ബോട്ടിലാണ് രക്ഷപ്പെടുത്തിയത്. കുന്ദമംഗലം പൊലീസും പൊലീസിലെ ക്വിക്ക് െറസ്പോൺസ് ടീമും നാട്ടുകാരും ചേർന്നാണ് ഇവരെ രക്ഷിച്ചത്. ക്വിക്ക് െറസ്പോൺസ് ടീമിലെ പതിനാലു പേരാണ് എ.എസ്.ഐ സുബ്രഹ്മണ്യ​െൻറ നേതൃത്വത്തിൽ സേവനം ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.