പ്രളയ മഴ: പുഴകൾ കരകവിഞ്ഞൊഴുകി - ദേശീയ പാതയിൽ ഗതാഗതം മുടങ്ങി

കൊടുവളളി: ദേശീയപാത 766 ൽ പടനിലം, പാലക്കുറ്റി, നെല്ലാങ്കണ്ടി, വാവാട് സ​െൻറർ എന്നിവിടങ്ങളിൽ വെള്ളം കയറി ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. യാത്രക്കാരെല്ലാം വഴിയിൽ കുടുങ്ങി. ചെറുപുഴയും പുനൂർ പുഴയും കുളരാന്തിരി തോടുമാണ് ശക്തമായ മഴയിൽ കരകവിഞ്ഞൊഴുകി വെള്ളപ്പൊക്കമുണ്ടായത്. പുഴയുെടയും തോടി​െൻറയും ഇരുകരകളിലുമുള്ള ആയിരത്തോളം വീടുകളിലാണ് വെള്ളം കയറിയത്. ചൊവ്വാഴ്ച വൈകീട്ടുതന്നെ ദേശീയപാത നെല്ലാങ്കണ്ടിയിൽ വെള്ളം കയറിയിരുന്നു. ബുധനാഴ്ചയുണ്ടായ ശക്തമായ മഴയെ തുടർന്ന് വ്യാഴാഴ്ച പുലർച്ച മൂന്നു മണിയോടെയാണ് പുഴകൾ കരകവിഞ്ഞ് ഒഴുകാൻ തുടങ്ങിയത്. പുലർന്നതോടെ നാടും വീടും പൂർണമായും വെള്ളത്തിൽ മുങ്ങി. കൃഷി വിളകളും വീട്ടുപകരണങ്ങളുമെല്ലാം ശക്തമായ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. പുനൂർ പുഴയിൽ കത്തറമ്മൽ, ചോയിമഠം, വടുവൻകണ്ടി, പുക്കാട്ട്, എരഞ്ഞോണ, വാവാട് സ​െൻറർ, തോണിക്കടവ്, മണ്ണിൽകടവ്, നെല്ലാങ്കണ്ടി, പാലക്കുറ്റി, കൊടുവള്ളി, ഈസ്റ്റ് കിഴക്കോത്ത് കൈതവളപ്പിൽ, വെണ്ണക്കാട്, സൗത്ത് കൊടുവള്ളി, പുളക്കമണ്ണിൽ പടനിലം, കൊട്ടക്കാ വയൽ എന്നിവിടങ്ങളിലാണ് പുഴ കരകവിഞ്ഞൊഴുകി വീടുകൾ വെള്ളത്തിലായത്. ചെറുപുഴയിൽ പൊയിലങ്ങാടി, പോർങ്ങോട്ടുർ, കണ്ടിൽ തൊടുക, മാനിപുരം, കരീറ്റിപ്പറമ്പ്, മൊയാട്ടക്കടവ്, കരുവൻപൊയിൽ, തലപ്പെരുമണ്ണ, എരഞ്ഞിക്കോത്ത്, കാക്കേരി, ചക്കിക്കാവ് തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളം ഉയർന്ന് വീടുകൾ വെള്ളത്തിലായത്. കൊടുവള്ളി ഓമശ്ശേരി റോഡിൽ മാനിപുരം പാലത്തിനടുത്ത് കൊളത്തക്കരയിൽ വെള്ളംകയറി റോഡ് തടസ്സപ്പെട്ടു. പ്രദേശത്തെ നിരവധി വീടുകളാണ് വെള്ളത്തിലായത്. താമരശ്ശേരി വരട്ട്യാക്കിൽ റോഡിൽ എരഞ്ഞിക്കോത്ത് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. പ്രദേേശത്ത് നൂറോളം വിടുകളിലാണ് വെള്ളം കയറിയത്. വെള്ളം കയറി സർവം നഷ്ടപ്പെട്ട കുടുംബങ്ങളെ തലപ്പെരുമണ്ണ എൽ.പി.സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. 70 പേരാണ് ക്യാമ്പിൽ കഴിയുന്നത്. വാവാട് സ​െൻറർ ബസാറിൽ പൂനുർ പുഴ കരകവിഞ്ഞൊഴുകി അങ്ങാടി മുഴുവൻ വെള്ളത്തിലായി. 30 കച്ചവടസ്ഥാപനങ്ങളിൽ വെള്ളം കയറി. ഇവിടത്തെ 50ലേറെ വീടുകളിലാണ് വെള്ളം കയറിയത്. എരഞ്ഞോണപ്രദേശത്തും നൂറിലേറെ വീടുകളിലാണ് വെള്ളം കയറിയത്. നെല്ലാങ്കണ്ടിയിൽ നിരവധി കടകളിലും പള്ളിയിലും സ്വകാര്യ വിദ്യാഭ്യാസസ്ഥാപനത്തിലും വെള്ളം കയറി. പാലക്കുറ്റി അങ്ങാടിൽ കടകളിൽ വെള്ളം കയറി നാശമുണ്ടായി. പ്രദേശത്തെ നൂറിലേറെ വീടുകളാണ് വെള്ളത്തിൽ മുങ്ങിയത്. കിഴക്കോത്ത് പുളക്കമണ്ണിൽ പ്രദേശത്തും കൈതവളപ്പിൽ, മൂനമണ്ണിൽ പ്രദേശെത്തയും നൂറോളം വീടുകളിൽ വെള്ളം കയറി. കച്ചേരിമുക്ക് എൽ.പി സ്കൂളിലും വെള്ളംകയറി. ഇവിടേക്കുളള യാത്രാ മാർഗവും തടസ്സപ്പെട്ടു. കൊടുവള്ളി-നരിക്കുനി റോഡിൽ മടവൂർമുക്കിൽ വെള്ളം കയറി. മടവൂർമുക്ക് - മുട്ടാഞ്ചേരി റോഡിലും വെള്ളം കയറി. മാനിപുരം-താമരശ്ശേരി റോഡിൽ കളരാന്തിരിയിൽ റോഡിൽ വെള്ളം കയറി നിരവധി യാത്രക്കാർക്ക് യാത്ര മുടങ്ങി. ദേശീയപാതയിലും മറ്റു റോഡിലും യാത്ര മുടങ്ങിയതോടെ നിരവധി ദീർഘദൂര യാത്രക്കാരാണ് വഴിയിൽ കുടുങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.