കനാൽപൊട്ടി; കക്കോടി മുക്കിൽ വെള്ളക്കെട്ട്

കക്കോടി: ബുധനാഴ്ച രാത്രി കക്കോടിമുക്ക് മാമ്പറ്റതാഴത്ത് കനാൽ പൊട്ടി വെള്ളം പൊങ്ങി. വ്യാഴാഴ്ച പുലർെച്ച ചേളന്നൂർ കുമാരസ്വാമി, ഗുഡ്ലക്ക് ലൈബ്രറി, പള്ളിത്താഴം, പറമണ്ണിൽതാഴം ഭാഗങ്ങളിൽ വെള്ളം ഉയർന്നു. കനാൽ പൊട്ടിയ ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി ക്യാമ്പ് ചെയ്യുകയും ജാഗ്രതാ നിർദേശം നൽകുകയും ചെയ്തു. താഴ്ന്ന ഭാഗങ്ങളിലെ പ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞുപോകണമെന്നും ഉപകരണങ്ങളും വിലപിടിപ്പുള്ളവയും വീടി​െൻറ ഉയർന്ന ഭാഗങ്ങളിൽ സൂക്ഷിക്കണമെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു. വാർഡ്അംഗം വിത്സൺ, ചാലിൽ രാജൻ, ബിജുരാമൻ എന്നിവരുടെ നേതൃത്വത്തിൽ മണ്ണുമാന്തി ഉപയോഗിച്ച് വെള്ളം വഴിതിരിച്ചുവിട്ട് അപകടം ഒഴിവാക്കി. ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി ചേളന്നൂർ: വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പാലത്ത് അംഗൻവാടി, ഇച്ചന്നൂർ എ.യു.പി സ്കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. പാലത്ത്, ഉൗട്ടുകുളം, പുളിബസാർ ഭാഗങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറുകയും രണ്ട് വീടുകൾക്ക് ഭാഗികമായി കേട് സംഭവിക്കുകയും ചെയ്തു. കുളങ്ങരവയലിൽ സുലോചനയുടെ വീട് ഭാഗികമായി തകർന്നു. ആറങ്ങാട്ടുതാഴം ബാബുവി​െൻറ വീട്ടിൽ വെള്ളം കയറി. ചുമരുകൾക്ക് വിള്ളലുണ്ടായി അപകടാവസ്ഥയിലാണ്. മുപ്പതോളം ആളുകളെ പാലത്ത്് അംഗൻവാടിയിലെ ക്യാമ്പിലേക്ക് മാറ്റി. ഇച്ചന്നൂർ സ്കൂളിലെ ക്യാമ്പിൽ നാല് കുടുംബങ്ങളുണ്ട്. പല വീട്ടുകാരും ബന്ധുവീടുകളിലേക്കും മറ്റും പോയി. പട്ടർപാലത്ത് പുഴ കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. പാവയിൽചീർപ്പ്, മുതുവാട്ടുതാഴം, പുനത്തിൽതാഴം, ചിറക്കുഴി, കല്ലിട്ടപാലം, പെറോത്ത്താഴം, പുതിയടത്തുതാഴം, അമ്പലത്തുകുളങ്ങര തുടങ്ങിയ ഭാഗങ്ങളിൽ വെള്ളം കയറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.