പെട്രോൾ പമ്പുകളിൽ രാത്രി നീണ്ട നിര

കോഴിക്കോട്: പ്രളയക്കെടുതിയിൽ പെട്രോൾ ക്ഷാമം ഭയന്ന് ആളുകൾ കൂട്ടത്തോടെ പമ്പുകളിലെത്തി. വ്യാഴാഴ്ച രാത്രി നഗരത്തിലെ പമ്പുകളിൽ ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും നീണ്ട നിര കാണാമായിരുന്നു. നിരത്തുകൾ വെള്ളത്തിൽ മുങ്ങിയേതാടെ ടാങ്കർ ലോറികളുടെ വരവ് നിലക്കുന്നത് പെട്രോൾ ക്ഷാമം സൃഷ്ടിക്കുമെന്ന ആശങ്ക പരന്നതോടെ ആളുകൾ വാഹനങ്ങളുമായി കൂട്ടത്തോടെ എത്തുകയായിരുന്നു. ഒരാഴ്ചത്തേക്കുള്ള പെട്രോൾ കരുതിവെക്കാനായിരുന്നു പലരുടെയും ശ്രമം. മഴ തുടരുന്ന സാഹചര്യത്തിൽ അത്യാവശ്യ യാത്ര മുടങ്ങുന്നത് ഭയന്നാണ് ആളുകൾ പമ്പുകളിലേക്ക് എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.