ഓണപ്പരീക്ഷകൾ മാറ്റിവെക്കണം -കെ.എസ്.ടി.യു

മുക്കം: ഇൗ വർഷം പകുതിയോളം അധ്യയന ദിനങ്ങൾ നഷ്ടമായ സാഹചര്യത്തിൽ ഒാണപ്പരീക്ഷ സെപ്റ്റംബർ അവസാനവാരത്തിലേക്ക് മാറ്റിവെക്കണമെന്ന് മുക്കം സബ് ജില്ല കെ.എസ്.ടി.യു ആവശ്യപ്പെട്ടു. കാലവർഷം ശക്തമായതിനാലും നിപ വൈറസ് മൂലവും ഈ അധ്യയന വർഷം പകുതിയോളം അധ്യയന ദിനങ്ങൾ നഷ്ടമായി. അതിനാൽ ഓണാവധി കഴിഞ്ഞെത്തുേമ്പാൾതന്നെ പരീക്ഷ നടത്തുന്നത് കുട്ടികൾക്ക് പ്രയാസം സൃഷ്ടിക്കുമെന്നും കെ.എസ്.ടി.യു പറഞ്ഞു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. അബൂബക്കർ പുതുക്കുടി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ പി.ടി.എം. ശറഫുന്നിസ, പി.കെ. ശരീഫുദ്ദീൻ, എ.പി. നാസർ മാസ്റ്റർ, വളപ്പിൽ റഷീദ് മാസ്റ്റർ, കെ.എം.എ. റഷീദ്, ടി.പി. അബൂബക്കർ, യു. നസീബ്, ഷമീർ മുക്കം, ഇസ്ഹാഖ് കാരശ്ശേരി, നിസാം കാരശ്ശേരി, നസ്റുല്ല എന്നിവർ സംസാരിച്ചു. കെ.പി. ജാബിർ നടമ്മൽപൊയിൽ സ്വാഗതവും എം.സി. ഹാരിസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.