പുഴയുടെ കരയിടിച്ചിൽ വീടിന്​ ഭീഷണിയാകുന്നു

മുക്കം: കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് ഇരുവഴിഞ്ഞിപ്. കാരശ്ശേരി പഞ്ചായത്ത് ഒന്നാം വാർഡിലെ നടുവിലേത്ത് അബ്ബാസി​െൻറ വീടാണ് ഏതു നിമിഷവും ഇരുവഴിഞ്ഞിപ്പുഴ കവർന്നെടുക്കുന്ന രീതിയിലുള്ളത്. ഇരുവഴിഞ്ഞിപ്പുഴയും അബ്ബാസി​െൻറ പഴയ വീടും 20 മീറ്റർ അകലത്തിലായിരുന്നു സ്ഥിതിചെയ്തിരുന്നത്. വെള്ളപ്പൊക്കത്തത്തിൽ ഇവ തമ്മിലുള്ള അകലം പത്തു മീറ്ററായി ചുരുങ്ങി. ഇതിനിടെ ചൊവ്വാഴ്ച കിണർ സ്ഥിതിചെയ്യുന്ന സ്ഥലത്തെ കരയിടിഞ്ഞ് പുഴ കയറി. കരയിടിച്ചിൽ തുടർന്നാൽ അബ്ബാസി​െൻറ പുരയിടവും ഇടിയുമെന്ന ഭീതിയിലാണ്. കഴിഞ്ഞ ദിവസം മന്ത്രി എ.കെ. ശശീന്ദ്രൻ, പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ്, വാർഡ് മെംബർ അബ്ദുല്ല കുമാരനല്ലൂർ, വില്ലേജ് അധികൃതർ എന്നിവർ കരയിടിച്ചിൽ നേരിടുന്ന സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.