ദുരിതബാധിത പ്രദേശങ്ങളിൽ അടിയന്തര സഹായമെത്തിക്കണം -മുസ്​ലിംലീഗ്

കൊടിയത്തൂർ: ദുരിതബാധിത പ്രദേശങ്ങളിൽ സഹായമെത്താൻ വൈകുന്നെന്ന പരാതി അടിയന്തരമായും പരിഹരിക്കണമെന്ന് തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലിംലീഗ് നേതൃയോഗം ബന്ധപ്പെട്ട അധികൃതരോടാവശ്യപ്പെട്ടു. മുക്കം സർവിസ് സഹകരണ ബാങ്ക് ഹാളിൽ ചേർന്ന യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡൻറ് സി.കെ. കാസിം അധ്യക്ഷത വഹിച്ചു. വിവിധ പഞ്ചായത്തുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലും ദുരിതമേഖലകളിലും മുസ്ലിംലീഗ് പ്രവർത്തകരുടെ സന്നദ്ധ പ്രവർത്തനം ഉറപ്പുവരുത്താൻ പഞ്ചായത്ത്‌ മുനിസിപ്പൽ വാർഡ് കമ്മിറ്റികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് യോഗം കീഴ്ഘടകങ്ങളോട് ആവശ്യപ്പെട്ടു സി.പി. ചെറിയമുഹമ്മദ്‌, വി.കെ. ഹുസൈൻകുട്ടി, കെ.വി. അബ്ദുറഹ്മാൻ, സി.എ. മുഹമ്മദ്‌, എൻ.കെ. അബുഹാജി, ടി.കെ. ഇമ്പിച്ചിയമ്മദ്‌ഹാജി, യൂനുസ് പുത്തലത്ത്, വി.എ. നസീർ, വി.എ. റഷീദ്, മജീദ് പുതുക്കുടി, പി.കെ. മുഹമ്മദ്‌, തട്ടൂർ ഇബ്രാഹിം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.