ബസ്​ ജീവനക്കാരുടെ ദുരിതാശ്വാസ നിധി ശേഖരണം

നരിക്കുനി: താമരശ്ശേരി-പൂനൂർ-നരിക്കുനി-കക്കോടി-കോഴിക്കോട് റൂട്ടിലോടുന്ന വെസ്റ്റേൺ ബസ് ഒരു ദിവസത്തെ വരുമാനം വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിവെച്ചു. രാവിലെ പൂനൂരിൽനിന്ന് ബസ് പുറപ്പെട്ടതു മുതൽ ടിക്കറ്റ് മാറ്റി പകരം ജീവനക്കാർ യാത്രക്കാരിൽനിന്നും പൊതുജനങ്ങളിൽനിന്നും സംഭാവനകൾ സ്വീകരിച്ചു. വിവിധ അങ്ങാടികളിൽ ജീവനക്കാർ ബക്കറ്റുമായി ധനശേഖരണം നടത്തി. ഗൾഫിൽനിന്ന് തിരിച്ചെത്തിയ അഞ്ചുപേരാണ് ബസ് ഉടമസ്ഥർ. ജീവനക്കാരോടൊപ്പം ഇവരും ധനസമാഹരണത്തിനിറങ്ങി. ബസ്ജീവനക്കാർക്ക് യൂത്ത് കോൺഗ്രസ് നരിക്കുനി മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. ഫസൽ മുഹമ്മദ്, സിജി കൊട്ടാരത്തിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ഡി.വൈ.എഫ്.ഐ നരിക്കുനി യൂനിറ്റും പരിപാടിക്ക് സ്വീകരണം നൽകി. സ്വീകരണത്തിന് മിഥിലേഷ്, നജ്മുദ്ദീൻ, സാലി, മധു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.