ആനക്കാംപൊയിൽ വനമേഖലയിൽ ഉരുൾപൊട്ടി; വീടുകൾ തകർന്നു

തിരുവമ്പാടി: തിമിർത്ത് പെയ്ത മഴയിൽ മലയോര മേഖലയിൽ ദുരിതം തുടരുന്നു. ആനക്കാംപൊയിൽ വന മേഖലയിൽ ചൊവ്വാഴ്ചയും ഉരുൾപൊട്ടി. ഇരുവഴിഞ്ഞിപ്പുഴ കവിഞ്ഞൊഴുകി പുല്ലൂരാംപാറ ഇലന്ത് കടവ് തുരുത്തിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് വീണ്ടും മലവെള്ളപ്പാച്ചിലുണ്ടായി. തിരുവമ്പാടി -ഓമശ്ശേരി റോഡിൽ സർവിസ് സ്‌റ്റേഷന് സമീപം വെള്ളം കയറി ഗതാഗതം മുടങ്ങി. തിരുവമ്പാടി -പുല്ലൂരാംപാറ റോഡിൽ കറ്റ്യാടും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. വീടുകൾക്കും കൃഷിയിടങ്ങൾക്കും നാശങ്ങളുണ്ടായിട്ടുണ്ട്. മുത്തപ്പൻ പുഴ ചൂരത്തൊട്ടി ജോസി​െൻറ വീട് മഴയിൽ തകർന്നു. ആനക്കാംപൊയിൽ പുത്തൻപുര ജോബി സേവ്യറി​െൻറ വീട് മരം വീണ് തകർന്നു. ആനക്കാംപൊയിൽ മുത്തപ്പൻ പുഴ -മറിപ്പുഴ പാലം കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിൽ തകർന്നതിനാൽ മറിപ്പുഴയിലെ 11 കുടുംബങ്ങൾ ഒറ്റപ്പെട്ട് കഴിയുകയാണ്. മേഖലയിൽ ചൊവ്വാഴ്ച വൈകീട്ടും മഴ തുടരുകയാണ്. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ പൂവാറംതോട്, പെരുമ്പൂള, കക്കാടംപൊയിൽ, തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുല്ലൂരാംപാറ കൊടക്കാട്ടു പാറ, ആനക്കാംപൊയിൽ, മുത്തപ്പൻ പുഴ, കരിമ്പ്, ഓളിക്കൽ, ഉറുമി പ്രദേശങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.