ജനാധിപത്യം ഇല്ലാത്തിടത്ത് ശേഷിക്കുന്നത് ഭയം മാത്രം^കുമാർ സാഹ്​നി

ജനാധിപത്യം ഇല്ലാത്തിടത്ത് ശേഷിക്കുന്നത് ഭയം മാത്രം-കുമാർ സാഹ്നി കോഴിക്കോട്: ജനാധിപത്യം ഇല്ലാത്തിടത്ത് അവശേഷിക്കുന്നത് ഭയം മാത്രമാണെന്ന് പ്രമുഖ ചലച്ചിത്രകാരൻ കുമാർ സാഹ്നി. ഫെസ്റ്റിെവൽ ഓഫ് ഡെമോക്രസിയിൽ 'ദൃശ്യം സംസ്കാരത്തെ നിർമിക്കുമ്പോൾ' എന്ന സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തെകുറിച്ച് സംസാരിക്കാൻപോലും പറ്റുന്നില്ല. വിഭാഗീയത ഉണ്ടാക്കി അധികാരം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മുതലാളിത്തം വീണ്ടും അടിമത്തത്തെ പുൽകികൊണ്ടിരിക്കുന്നു. വാക്കും എഴുത്തും ദൃശ്യവും ഭാഷയുമെല്ലാം ഉപയോഗിച്ച് ഈ മുതലാളിത്തത്തിെനതിരെ പോരാടണം-അദ്ദേഹം പറഞ്ഞു. ചെലവൂർ വേണു അധ്യക്ഷത വഹിച്ചു. തമിഴ് ഡോക്യുമ​െൻററി സംവിധായകൻ ആർ.പി. അമുദൻ, ബി.എസ്. ബിന്ദു, വി.കെ. ജോസഫ്, ജി.പി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. അഡ്വ. വി.ടി. ലിസി സ്വാഗതവും പ്രേമൻ തറവട്ടത്ത് നന്ദിയും പറഞ്ഞു. രാവിലെ ജനാധിപത്യത്തി​െൻറ ഭാവനകൾ എന്ന വിഷയത്തിൽ കെ.ഇ.എൻ കുഞ്ഞഹമ്മദ് സംസാരിച്ചു. സണ്ണി എം. കപിക്കാട‌്, ടി.വി. മധു എന്നിവർ സംസാരിച്ചു. നാമൂസ‌് പെരുവള്ളൂർ അധ്യക്ഷത വഹിച്ചു. ഷജിൽ കുമാർ സ്വാഗതവും മാസിൻ റഹ‌്മാൻ നന്ദിയും പറഞ്ഞു. 'സ‌ിനിമയിലെ സ‌്ത്രീയും സ‌്ത്രീയുടെ സിനിമയും' സെമിനാറിൽ സോണിയ അധ്യക്ഷത വഹിച്ചു. സംഗീത ചേന്നംമ്പുല്ലി, ശ്രുതി നമ്പൂതിരി, അർച്ചന പത്മിനി, അനു പാപ്പച്ചൻ എന്നിവർ സംസാരിച്ചു. നവീന സുഭാഷ‌് സ്വാഗതവും ആർ.വി. സതി നന്ദിയും പറഞ്ഞു. 'സോഷ്യൽ മീഡിയയിലെ ആൾക്കൂട്ടങ്ങൾ' ചർച്ച സെബിൻ എ. ജേക്കബ‌് ഉദ‌്ഘാടനം ചെയ‌്തു. വി.കെ. ജോബിഷ‌്, ശ്രീജിത്ത‌് ദിവാകരൻ, പി.ടി. മുഹമ്മദ‌് മുഹമ്മദ‌് സാദിഖ‌്, ലിജീഷ‌് കുമാർ, അപർണ പ്രശാന്തി എന്നിവർ സംസാരിച്ചു. നജ‌്മ തബ‌്സീറ സ്വാഗതവും അജയ‌് ജിഷ‌്ണു സുധേയൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.