'സുലൈമാൻ സേട്ടി​െൻറ ജീവിതം: പുനർ വായന നടത്തണം'

കോഴിക്കോട്: മർദിത ന്യൂനപക്ഷ വിഭാഗങ്ങളുടെ ഏകീകരണത്തിനും പ്രശ്നപരിഹാരത്തിനും ആയുസ്സ് മുഴുവൻ ചെലവിട്ട ഇബ്രാഹിം സുലൈമാൻ സേട്ടി​െൻറ പ്രവർത്തനങ്ങൾ പുനർവായനക്ക് വിധേയമാക്കണമെന്ന് മുസ്ലിംലീഗ് ദേശീയ ഒാർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പ്രവാസി മാധ്യമ പ്രവർത്തകൻ ഹസൻ ചെറൂപ്പ രചിച്ച 'സുലൈമാൻ സേട്ട്: ഒരിന്ത്യൻ വീരഗാഥ' ജീവചരിത്ര പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പരസ്പരം കടിച്ചുകീറുന്ന മുസ്ലിം സംഘടനകളെ െഎക്യത്തി​െൻറ പാതയിൽ കൊണ്ടുവരാൻ അക്ഷീണം യത്നിച്ച സേട്ടിന് മതമൗലികവാദി, വർഗീയവാദി എന്നീ പേരുകൾ ചാർത്തി നൽകിയപ്പോഴൊന്നും അദ്ദേഹം പതറിയില്ല. ആധുനിക രാഷ്ട്രീയത്തി​െൻറ മുഖമുദ്രയായ പൊങ്ങച്ചം സേട്ടിന് അന്യമായിരുന്നു. മുസ്ലിം സമുദായത്തി​െൻറ മാത്രമല്ല, പ്രാന്തവത്കരിക്കപ്പെട്ട മുഴുവൻ വിഭാഗങ്ങളുടെയും മോചനത്തിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനുമാണ് 35 വർഷത്തിലേറെയുള്ള ത​െൻറ പാർലമ​െൻറ് ജീവിതം അദ്ദേഹം ചെലവിട്ടതെന്നും ബഷീർ പറഞ്ഞു. പൊതുപ്രവർത്തന രംഗത്തെ ആത്മാർഥത ഉപ്പുപോലെ അലിഞ്ഞുപോകുന്ന ഇൗ കാലഘട്ടത്തിൽ സേട്ടിനെ കുറിച്ച സ്മരണകൾ വല്ലാത്ത നഷ്ടബോധമാണ് ഉണ്ടാക്കുന്നതെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി അബ്ദുസമദ് സമദാനി പറഞ്ഞു. പൊതുരംഗത്തും വ്യക്തിജീവിതത്തിലും അനുവർത്തിച്ച ആദർശനിഷ്ഠയും ധീരമായ നിലപാടുകളുമായിരുന്നു സേട്ടുവി​െൻറ വിജയവും പരാജയവുമെന്ന് മാധ്യമം-മീഡിയ വൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പറഞ്ഞു. മുസ്ലിം ലീഗും െഎ.എൻ.എല്ലും യോജിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാൽ, ലീഗ് നേതൃത്വത്തിലെ ചിലരുടെ നിലപാട് കാരണം ദൗത്യം പരാജയപ്പെടുകയായിരുന്നുവെന്നും ഒ. അബ്ദുറഹ്മാൻ പറഞ്ഞു. എം.എസ്.എസ് സംസ്ഥാന പ്രസിഡൻറ് സി.പി. കുഞ്ഞുമുഹമ്മദ് ആദ്യകോപ്പി ഏറ്റുവാങ്ങി. സംഘാടക സമിതി ചെയർമാൻ ടി.പി. ചെറൂപ്പ അധ്യക്ഷത വഹിച്ചു. കോളമിസ്റ്റ് ഒ. അബ്ദുല്ല, സി.പി. കുഞ്ഞുമുഹമ്മദ്, സേട്ടുവി​െൻറ മക്കളായ സുലൈമാൻ ഖാലിദ്, തസ്ലീം ഇബ്രാഹിം സേട്ട്, കെ.യു.ഡബ്ല്യു.ജെ പ്രസിഡൻറ് കമാൽ വരദൂർ എന്നിവർ സംസാരിച്ചു. ഡോ. ഇസ്മാഇൗൽ മരുതേരി സ്വാഗതവും പി. സിക്കന്ദർ നന്ദിയും പറഞ്ഞു. ഗുഡ്വിൽ ഫൗണ്ടേഷനാണ് പുസ്തക പ്രസാധകർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.