ദുരിതാശ്വാസം എം.എസ്​.എസ്​ അഞ്ചുലക്ഷം നൽകും

കോഴിക്കോട്: മഴക്കെടുതിയിൽ പൊറുതിമുട്ടുന്ന വയനാട് ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് അഞ്ചുലക്ഷം രൂപ ധനസഹായം നൽകാൻ എം.എസ്.എസ് ഉത്തരമേഖല കൺവെൻഷൻ തീരുമാനിച്ചു. ഇൗ തുകകൊണ്ട് ഭക്ഷണ സാധനങ്ങളും പുതപ്പും വസ്ത്രങ്ങളും സമാഹരിച്ച് അർഹരായവർക്കെത്തിച്ചുകൊടുക്കാൻ സംഘടനയുടെ വയനാട് ജില്ല കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി. കൺവെൻഷൻ സംസ്ഥാന പ്രസിഡൻറ് സി.പി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി.കെ. അബ്ദുൽ കരീം, പി.എം. ഇസ്മാഇൗൽ കങ്ങരപ്പടി, അഡ്വ. ഫൈസൽ ബാബു, പി.ടി. മൊയ്തീൻകുട്ടി, പ്രഫ. ഉമർ ഫാറൂഖ്, എൻജി. പി. മമ്മദ് കോയ, പി. അബ്ദുൽ റസാഖ്, ഇബ്രാഹിം പുനത്തിൽ, അഡ്വ. പി.കെ. അബൂബക്കർ, കോതൂർ മുഹമ്മദ്, പി.പി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.